മോഡി സർ വന്നു ആയിരത്തിലൊരുവനായി

എം.ജി.ശ്രീകുമാർ

പ്രശസ്ത ഗായകൻ എംജി ശ്രീകുമാറിനെ ഇന്ന് ബിജെപി വേദിയിൽ കണ്ടു. വെറുതെ കണ്ടതല്ല. അവിടെ പാട്ടും പാടി. അവിടെയും നിന്നില്ല, നരേന്ദ്ര മോദിയ്ക്ക് സ്തുതിയും പറഞ്ഞു. സ്ഥാനാർഥി ആയില്ലന്നേയുള്ളു. നല്ല ബിജെപിക്കാരൻ പെരുമാറും പോലെയെല്ലാം ശ്രീകുമാർ പെരുമാറി എംജി ശ്രീകുമാറിനു മാത്രമല്ല ആർക്കും ഇഷ്ടമുള്ള രാഷ്ട്രീയപ്പാർട്ടിയിൽ വിശ്വസിക്കാൻ അവകാശമുണ്ട്. പക്ഷേ, ചിലപ്പോൾ ചിലരെ ചിലയിടങ്ങളിൽ കാണുമ്പോൾ നമുക്ക് സംശയം വരും. ഇതേ എംജി ശ്രീകുമാറിനെയാണ് രണ്ടു മാസം മുമ്പ് വി എം സുധീരന്റെ യാത്രയുടെ സമാപനത്തിന്സ, ശംഖുമുഖത്ത് കണ്ടത്. രാഹുൽ ഗാന്ധി വന്ന ചടങ്ങിന്.

കാശു കൊടുത്ത് ഗാനമേള ബുക്ക് ചെയ്തപ്പോൾ പോയി പാടിയതാകണം ശ്രീകുമാർ. ഇപ്പോൾ ബിജെപിക്കൊപ്പം നിൽക്കുന്നത് പ്രോഗ്രാം ബുക്ക് ചെയ്തതനുസരിച്ചാണോ അതോ രാഷ്ട്രീയ വിശ്വാസം കൊണ്ടാണോ എന്ന് വ്യക്തമാകാത്തതു കൊണ്ട് ഒരു സംശയം തോന്നി എന്നു മാത്രം. അതോ ഇനി കോൺഗ്രസുകാർ അന്നത്തെ ഗാനമേളക്ക് പറഞ്ഞ കാശു കൊടുക്കാത്ത കാരണം പിണങ്ങിപ്പോയതോ. രാഷ്ട്രീയ വേദികളിൽ പ്രത്യേക്ഷപ്പെടും മുമ്പ്, ഇത് വെറും ഷോ ആണോ അതോ വിശ്വാസമാണോ എന്ന് പറഞ്ഞാൽ നന്നായിരുന്നു. ഇല്ലെങ്കിൽ ശ്രീകുമാർ തന്നെ സിനിമയിൽ പാടിയ കൺഫ്യൂഷന്‍ തീർക്കണമേ എന്ന പാട്ട് പ്രേക്ഷകർക്ക് പാടേണ്ടി വരും .