പാട്ടിന്റെ വഴിയിലെ ദേശീയ പുരസ്കാരങ്ങൾ

ഇളയരാജ, എം ജയചന്ദ്രൻ, മൊണാലി താക്കൂർ, മഹേഷ് കാലേ

സംഗീത സംവിധായകൻ എം ജയചന്ദ്രന് ദേശീയ പുരസ്കാരം. എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നുവെന്ന പാട്ടിന്റെ സംഗീതത്തിനാണ് ജയചന്ദ്രനെ തേടി മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരമെത്തിയത്. ശ്രേയാ ഘോഷാൽ പാടിയ പാട്ടിന് വരികളെഴുതിയത് റഫീഖ് അഹമ്മദാണ്.

പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ഇളയരാജയ്ക്കാണ്. താരൈ താപ്പട്ടൈ എന്ന ചിത്രത്തിന് നൽകിയ പശ്ചാത്തല സംഗീതമാണ് പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്.ദം ലഗാ കേ ഹെയ്ഷയിലെ ഗാനങ്ങളെഴുതിയവരുൺ ഗ്രോവറിനാണ് മികച്ച ഗാനരചനയ്ക്കുള്ള പുര്സാകരം.

ഇതേ ചിത്രത്തിലെ മൊഹ് മൊഹ് കേ ദാഗേ എന്ന ഗാനത്തിലൂടെ മൊണാലി താക്കൂർ മികച്ച പിന്നണി ഗായികയായി. മഹേഷ് കാലേയെ തേടി മികച്ച പിന്നണി ഗായകനുള്ള പുരസ്കാരമെത്തിയത് മറാത്തി ചിത്രമായ കത്യാർ കൽജത് ഗുസ്‌ലി എന്ന ചിത്രത്തിലെ ആലാപനത്തിലൂടെയാണ്.