നൃത്തം, അഭിനയം ഇനി മഞ്ജുവിന് പാട്ടും....

കരിയറിലെ രണ്ടാംതിരിച്ചുവരവിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ വീണ്ടും പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് മഞ്ജു വാരിയർ. ആഷിക് അബുവിന്റെ റാണി പത്മിനിക്ക് ശേഷം മഞ്ജു നായികയായി എത്തുന്ന ചിത്രം ജോ ആൻഡ് ദ് ബോയ് ആണ്. ഫിലിപ്സ് ആൻഡ് ദ് മങ്കിപെൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകരിൽ ഒരാളായ റോജിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജുവിന്റെ സിനിമാകരിയറിൽ ഒരുപാട് പ്രത്യേകതകളുള്ള കഥാപാത്രമാകും ഈ സിനിമയിലേത്.

അഭിനേത്രി എന്ന നിലയിൽ മാത്രമല്ല ഗായിക എന്ന നിലയിലും മഞ്ജു തന്റെ വൈഭവം പ്രകടമാക്കിയ ആളാണ്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പമായിരുന്നു മഞ്ജുവിന്റെ ആദ്യഗാനം. ഇപ്പോഴിതാ 18 വർഷങ്ങൾക്ക് ശേഷം മഞ്ജു വീണ്ടും ഗായികയാകുന്നു. അതും ജോ ആൻഡ് ദ് ബോയ് എന്ന ചിത്രത്തിനായി.

കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിൽ മഞ്ജു

സനൂപും മഞ്ജുവും ചേർന്നാണ് ആ പാട്ട് പാടിയിരിക്കുന്നത്. അവിടെയും ഒരു യാദൃശ്ചികത ഉണ്ട്. മഞ്ജു ആദ്യമായി പാടിയത് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിലാണ്. രണ്ടാമത്തെ പാട്ട് പാടിയിരിക്കുന്നത് അദ്ദേഹത്തിന്റെ തന്നെ ശിഷ്യനായ രാഹുലിന്റെ സംഗീതസംവിധാനത്തിലും.