റഹ്‌മാന് മെലഡികളില്‍ തീർത്ത പിറന്നാള്‍ സമ്മാനം

മദ്രാസിന്റെ മൊസാർട്ടിന് രണ്ടു പെൺകുട്ടികൾ പിറന്നാൾ സമ്മാനമായി നല്‍കിയത് ഒരു മാഷ് അപ് ആണ്. റഹ്മാൻ തീർത്ത രണ്ട് അതിസുന്ദരമായ മെലഡികൾ കൂട്ടിച്ചേർത്ത ആ വിഡിയോ യുട്യൂബിൽ തരംഗമാകുന്നു. നഹീ സാമ്നേ...ഇഷ്ഖ് ബിനാ എന്നീ പാട്ടുകളുടെ മനോഹരമായ ഏടുകളാണ് നാലുമിനുട്ട് കൊണ്ടു തീർത്ത വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ലോൽജെകെ എന്ന ബാൻഡിലെ കാമാക്ഷി ഖന്നയും തരാനാ മർവയുമാണ് പാട്ട് പാടിയിരിക്കുന്നത്. ഡല്‍ഹി ആസ്ഥാനമായ ബാൻഡാണിത്. താല്‍ എന്ന ചിത്രത്തിലെ പാട്ടുകളാണിത്. റഹ്മാൻ തീർത്ത എക്കാലത്തെയും മനോഹരമായ ഗാനങ്ങൾ ഉൾപ്പെട്ട സിനിമയാണത്. ആനന്ദ് ബക്ഷിയാണ് താലിലെ പാട്ടുകൾ രചിച്ചത്.