ഏറ്റുപാടാം കുട്ടിച്ചിത്രത്തിലെ ഈ പാട്ട്

ബാലതാരങ്ങള്‍ മാത്രം അഭിനയിക്കുന്ന മഡ്മസ എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി.  കെ ജയകുമാര്‍ എഴുതി മോഹൻ സിത്താര ഈണമിട്ട പാട്ടാണിത്. തിര തിര ചിരിയുടെ പുതുതിര എന്നു തുടങ്ങുന്ന ഗാനം ചേറിലും ചെളിയിലും ഓടിക്കളിച്ച നമ്മുടെ കുട്ടിക്കാലത്തെ ഓർമപ്പെടുത്തും. 

അഗ്നി തീര്‍ത്ഥ്,അഭിനന്ദ്,ഹൃദയ്,പ്രണവ് ടി,രാഹുല്‍,സച്ചിന്‍,നിബിന്‍ മോഹന്‍,ഹരി മാധവന്‍,ആദിത്,നന്ദന,ഗ്രേസ് മേരി,ശ്രീലക്ഷ്മി എന്നിവരാണ് അഭിനയതാക്കള്‍. ആര്യ ഫിലീംസിന്റെ ബാനറില്‍ ജയന്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനില്‍ നാരായണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. 

ചെളിയിലെ കളി എന്നാണ് മഡ്മസ എന്ന വാക്കിന്റെ അര്‍ത്ഥം. ഗ്രാമത്തിലെ കൊയ്ത്തുകഴിഞ്ഞ പാടത്തെ കുട്ടികളുടെ നാടന്‍ പന്തുകളിയും തുടര്‍ന്നുണ്ടാകുന്ന രസഹരമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രം പറയുന്നത്. ഒറ്റപ്പാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ആഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും.