ഇഷ്ടം പോലെ പാട്ട്, അതും ഇഷ്ടമുള്ളത്

ഒരു കാലത്ത് സിഡിയിൽ പാട്ട് പകർത്തുമ്പോൾ നാം അൽ‌പം റൊമാന്റിക്, മെലഡിക്, കുറച്ച് ഭക്തിഗാനം, പിന്നെ അടിച്ചുപൊളി ഇങ്ങനെ ലിസ്റ്റ് എഴുതിക്കൊണ്ട് പോകുമായിരുന്നു. പിന്നീട് െപൻഡ്രൈവുകൾ വന്നതോടെ എല്ലാ തരത്തിലുള്ള പാട്ടുകളും കുത്തിനിറയ്ക്കാന്‍ തുടങ്ങി. എന്നാൽ ഇപ്പോൾ പാട്ട് കോപ്പി െചയ്യാനായി ഓടേണ്ടതില്ല. നിരവധി മ്യൂസിക് ആപ്ലിക്കേഷനുകള്‍ പ്ലേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലുമൊക്കെ ലഭ്യമാകുന്നുണ്ട്. 

നിശ്ചിത നിരക്കിൽ അനിശ്ചിതമായ സംഗീതാസ്വാദനമാണ് ഇവ ഉപഭോക്താക്കൾക്ക് നൽകുന്നത്. ഏതുതരം പാട്ടുകളും തെരഞ്ഞു കണ്ടെത്താനാവും. ഇഷ്ട്ടത്തിനനുസരിച്ച് പാട്ട് കേട്ടിരുന്നെങ്കിലെന്ന് ഇങ്ങനെ കഷ്ടപ്പെട്ട് തിരയുമ്പോള്‍ കരുതാത്തവരില്ല. എന്നാൽ‌ ഇപ്പോഴിതാ സംഗീതപ്രേമികൾ ആഗ്രഹിച്ചിരുന്ന ഒരു മാറ്റം ആപ്പിൾ മ്യൂസിക് വരുത്തിയിരിക്കുകയാണ്. 'പേഴ്സണലൈസ്ഡ് മ്യൂസിക് സർവീസ്'.ഈ മാറ്റം പ്രഖ്യാപിച്ചതിനുപിന്നാലെ പണ്ടോറ മ്യൂസിക് ആപ്പും ഇതേ സേവനം പ്രഖ്യാപിച്ചു കഴിഞ്ഞു.

ശ്രോതാവിന്റെ ഇഷ്ടത്തിനനുസരിച്ച് പ്രത്യേക സോഫ്റ്റ് വെയറുകളുപയോഗിച്ച് ഈ മ്യൂസിക് ആപ്പുകൾ സംഗീതം പൊഴിക്കും.ആദ്യതവണത്തെ തെരച്ചിലിനനുസരിച്ചാവും അടുത്ത പാട്ടിന്റെ നിർദ്ദേശം വരുക. ഡിസ്കവറി മിക്സ് എന്നാണ് ഈ സേവനത്തിന്റെ പേര്.നിലവിൽ ഒരു മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോണും ശ്രേതാവിന്റെ താത്പര്യത്തിനനുസരിച്ച് സംഗീതം കേള്‍പ്പിക്കുന്നില്ല ഓരോ ആളുടെയും ഇഷ്ടത്തിനനുസരിച്ച് ലിസ്റ്റ് ഉണ്ടാക്കാനുള്ള അപ്രായോഗികതയായിരുന്നു കാരണം. എന്നാൽ ആപ്പിളിന്റെയും പണ്ടോറയുടെയും പ്രത്യേക അൽഗോരിതം നിങ്ങളുടെ ഓരോ സംഗീതം തിരയലിലും ഇഷ്ടഗീതങ്ങൾ്‍ ലഭ്യമാകാൻ സഹായിക്കുന്നു. ഇനി ഇഷ്ട്ടം പോലെ പാട്ട്, അതും ഇഷ്ട്ടമുള്ളത് കേട്ടോളൂ.