രണ്ടു കപ്പുകളും ഗിത്താറും മതി, കിടിലൻ പാട്ട് റെഡി

കപ്പുകൾ കൊണ്ട് താളം പിടിച്ച് പാട്ടുകൾ തീർക്കുന്ന രീതി ഇന്ന് പതിവാണ്. പ്രതലത്തിൽ കപ്പു കൊണ്ട് താളത്തിൽ തട്ടി ഓർക്കസ്ട്ര തീർത്ത് പാടുന്ന രീതി ഏറെ രസകരവുമാണ്. കപ്പുകൾക്കും ഇത്രയും താളമോ എന്ന് നമ്മൾ ചിന്തിച്ചു പോകും ഈ പാട്ടുകൾ കേട്ടാൽ. 

മിതില പാൽക്കർ എന്ന ഗായികയും സംഘവുമാണ് ഗിത്താറും കപ്പുകളും വച്ച് മനോഹരമായൊരു മ്യൂസിക് വിഡിയോ തയ്യാറാക്കിയത്. കഴിഞ്ഞ നവംബറിൽ ഇവർ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇപ്പോഴും തരംഗമാണ്. 1500ൽ അധികം പ്രാവശ്യമാണ് ഇവരുടെ പേജിൽ നിന്നു മാത്രം വിഡിയോ ഷെയർ െചയ്യപ്പെട്ടത്.