കിഷോർ കുമാറിന്റെ ഓർമയിൽ ഗാനാഞ്ജലി

ടാഗോർ ഹാളിൽ നിറഞ്ഞ സദസിനു മുന്നിൽ അനശ്വര ഗായകൻ കിഷോർ കുമാറിന്റെ ഓർമയിൽ എൻ പ്രഭാകര റാവുവും സംഘവും ഗാനാഞ്ജലി അർപ്പിച്ചു

ഗാനങ്ങൾ ഒന്നൊന്നായി വേദിയിൽ ആലപിച്ചപ്പോൾ ഹാളിൽ കിഷോർ കുമാറിന്റെ അദൃശ്യ സാമീപ്യം ആസ്വാദകർ അനുഭവിച്ചു. കാലത്തെ ജയിക്കുന്ന ശബ്ദമാധുരിയിൽ അമരത്വം നേടിയ ഗാനങ്ങൾ വീണ്ടും പ്രഭാകര റാവുവും സംഘവും കോഴിക്കോട്ടെ ആസ്വാദകർക്കായി പാടി.

ആപ് കെ അനുരോധ് എന്ന ഗാനത്തോടെ പ്രഭാകര റാവു ഗാനസന്ധ്യയ്ക്കു തുടക്കം കുറിച്ചു. യേ ശ്യാം മസ്താനി, ആപ് കെ ആങ്കോ മേ തുടങ്ങി മുപ്പതോളം പാട്ടുകൾ പുനരവതരിപ്പിച്ചു. കിഷോർകുമാർ‌, വി എസ് രമ്യം, സുനിത, ഡോ രശ്മി, അബൂബക്കർ, ഡോ. ആബിദ് ഹുസൈൻ, സൗരവ് കിഷൻ, ഡോ. മിസ്‌വാർ തുടങ്ങിയവർ ഗാനങ്ങളാലപിച്ചു, ഹരിദാസ് (കീബോർഡ്), പി എഫ് രാജു(ഫ്ലൂട്ട്, സാക്സഫോൺ), മണികണ്ഠൻ തറാൽ, സാജു വാടിയിൽ(വയലിൻ), ജോയ് വിൻസന്റ്, നിധിൻ, ഹബീബ് (ഗിറ്റാർ), അസീസ്(ഡ്രംസ്) ജോയ്(തുമ്പ) സന്തോഷ്, രാജേഷ് (തബല) എന്നിവർ പശ്ചാത്തല സംഗീതമൊരുക്കി.