നിക്കിയുടെ പ്രതിമയോട് ലൈംഗിക പരാക്രമം, കാരണം അനകോണ്ട?

നിക്കി മിനാഷിന്റെ മെഴുകുപ്രതിമ

കമ്പിൽ സാരി ചുറ്റിയാൽ അതിനെയും വെറുതെ വിടാത്തവൻ എന്ന് ചില പൂവാലൻമാരെ പറ്റി പറയാറുണ്ട്. ഏതാണ്ടതുപോലൊന്നാണ് പോപ് ലോകത്തെ പുതിയ വാർത്തയാകുന്നത്. കമ്പിനോടല്ല പ്രതിമയോടാണ് പരാക്രമം എന്നുമാത്രം. ലണ്ടനിലെ മാഡം ട്യുസോ മെഴുകു മ്യൂസിയത്തില്‍ സ്ഥാപിച്ച റാപ്പർ നിക്കി മിനാഷിന്റെ മെഴുകുപ്രതിമയോടാണ് ആരാധകരുടെ കയ്യും മെയ്യും മറന്ന പ്രണയം. 2014 ൽ പുറത്തിറക്കിയ മ്യൂസിക് വിഡിയോ അനകോണ്ടയിലെ നിക്കിയുടെ ഗെറ്റപ്പിലാണ് മെഴുകു പ്രതിമ.

57-ാമത് ഗ്രാമിയിൽ മികച്ച റാപ് ഗാനത്തിനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടിയ അനകോണ്ട തുടക്കം മുതൽ ഒടുക്കം വരെ ലൈംഗികചേഷ്ടകൾ കൊണ്ട് സമ്പന്നമാണ്. അനകോണ്ടയിൽ നിക്കിയുടെ പ്രകടനം സംഗീതലോകത്തെയാകെ ഞെട്ടിച്ചുകളഞ്ഞു. അതുതന്നെയാണിപ്പോൾ വിനയായതും. മ്യൂസിയത്തിൽ പ്രതിമ സ്ഥാപിച്ചതോടെ ഇതിനൊപ്പം നിന്നു ചിത്രങ്ങളെടുക്കാൻ ആരാധകർ മൽസരിക്കുകയാണ്. എന്നാൽ ചില ആരാധകരുടെ പോസുകളിലധികവും ലൈംഗിക ചേഷ്ടയോട് കൂടിയതാണെന്നുമാത്രം.

സംഭവത്തിനെതിരെ ജനങ്ങൾ ട്വിറ്ററിലൂടെയും മറ്റും പ്രതികരിക്കാൻ തുടങ്ങി. പ്രതിമ പുനർനിർമിക്കണം എന്ന അഭിപ്രായം ഉയർന്നതോടെ തൽക്കാലം പ്രതിമയ്ക്കു ചുറ്റും സംരക്ഷണവലയം തീർത്തിരിക്കുകയാണ് മ്യൂസിയം അധികൃതർ. അങ്ങനെയെങ്കിലും പ്രതിമയ്ക്ക് രക്ഷയുണ്ടാകുമോ എന്നു കണ്ടറിയണം.