ബൈക്ക് യാത്രയുടെ ലഹരിയിൽ ആദിത്യയും ശ്രദ്ധയും: കാണാം ഓകെ ജാനു ടൈറ്റിൽ സോങ്

ആദിത്യ റോയ് കപൂറും ശ്രദ്ധാ കപൂറും പ്രധാന വേഷത്തിലെത്തുന്ന ഓകെ ജാനുവിലെ ടൈറ്റിൽ സോങ് പുറത്തിറങ്ങി. ഇരുവരുടെയും പ്രണയത്തിന്റെ ആഘോഷമാണു പാട്ടിലുള്ളത്. ചിത്രത്തിലെ ആദ്യ പാട്ടിനു നേരിട്ട വിമർശനങ്ങളെയെല്ലാം മായ്ച്ചു കളയാൻ ശക്തിയുള്ള കിടിലൻ പാട്ട്. ഓകെ കൺമണി എന്ന മണിരത്നം ചിത്രത്തിന്റെ റീമേക്ക് ആണ് ഓകെ ജാനു. ആ ചിത്രത്തിലെ മെന്റൽ മനതിൽ എന്ന പാട്ടിനു സമാനമായതാണ് ടൈറ്റിൽ ട്രാക്ക്. 

ബൈക്കിൽ കറങ്ങി നഗരത്തിന്റെ ആവേശത്തെ ഉൾക്കൊണ്ട് ആദിത്യയും ശ്രദ്ധയും തകർത്ത് അഭിനയിക്കുമ്പോൾ ഇരുവരുടെയും കെമിസ്ട്രിയുടെ മനോഹാരിത പ്രേക്ഷകരിലേക്കെത്തുന്നത്. ഏ ആർ റഹ്മാൻ സംഗീതം നൽകി ശ്രീനിധി വെങ്കിടേഷിനോടൊപ്പം പാടിയ പാട്ട് ആവേശവും സന്തോഷവും പകരുന്നു കേൾവിക്കാർക്ക്. ഗുൽസാറിന്റേതാണു വരികൾ. ഷാദ് അലിയാണു ചിത്രം ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്.