മധുരമൂറും സ്വരത്തിൽ ഫൽഗുനി പതക്

ഇന്ത്യൻ സമാന്തര സംഗീത ശാഖയിലെ രാജ്ഞിയാണു ഫൽഗുനീ പതക്. അവരുടെ ഗാനങ്ങൾ എന്നും ബോളിവുഡ് സിനിമകളിലെ ഗാനങ്ങൾ‌ പ്രശസ്തമായിരുന്നു ‌; ഈ ഗായികയും. സ്വരമാധുരിയും വേദിയെ കൈകാര്യം ചെയ്യുന്ന രീതിയും കൊണ്ട് അവരുടെ ഓരോ സംഗീത പരിപാടികളും ആസ്വാദക ലക്ഷങ്ങളെ രസിപ്പിച്ചു. സമൂഹ മാധ്യമങ്ങളിൽ അവർ സജീവമായതോടെ ഓരോ ദിവസവും ആ സ്വരത്തിൽ നിന്നുള്ള പാട്ടുകൾക്കും വർത്തമാനങ്ങൾക്കും കാത്തിരുന്നു നമ്മൾ. ഇന്നു രാവിലെ അവർ ഫെയ്സ്ബുക്കിൽ ഒരു വിഡിയോ ഷെയർ ചെയ്തിരുന്നു. ഒരു വേദിയിൽ നിന്ന് അതിമധുരമായ സ്വരത്തിൽ ആലപിക്കുകയാണവർ. സദസിലുണ്ടായിരുന്നവരെ മാത്രമല്ല വിര്‍ച്വൽ ലോകത്തെ പാട്ടു പ്രേമികൾക്കും പ്രിയങ്കരമായി വിഡിയോ. അതിശയിപ്പിക്കുന്ന ആലാപന ഭംഗിയുള്ള വിഡിയോ ഫെയ്സ്ബുക്കിൽ തരംഗമാകുകയാണിപ്പോൾ.