സ്കൂൾ കാലത്തെ ഓർമിപ്പിച്ച് പൂർണശ്രീയുടെ പാട്ട്

ഓരോ മനുഷ്യരുടെയും ജീവിതത്തിൽ മറക്കാനാകാത്ത ഘട്ടമാണ് പഠനകാലം. ആ ഓർമകളിലേക്ക് നമ്മെക്കൊണ്ടു പോകാൻ ഒരുപാട് ഗാനങ്ങളുമുണ്ടായിട്ടുണ്ട്. പൂർണശ്രീയും കൂട്ടുകാരും തയ്യാറാക്കിയ വിഡിയോയും അത്തരത്തിലൊന്നാണ്. സര സോച്ചോ എന്ന പാട്ട് സ്കൂൾ കാലത്തെക്കുറിച്ചുള്ള  ഹൃദ്യമായൊരു ഓർമപ്പെടുത്തലാണ്. ഗിത്താറിന്റെ ലളിതമായ സംഗീതത്തിൽ തയ്യാറാക്കിയ പാട്ടിന്റെ വരികളും ദൃശ്യങ്ങളും മനോഹരമാണ്. മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളുമൊക്കെ സജീവമായ കാലഘട്ടത്തിൽ തന്നെയുളള സ്കൂൾ കാലത്തെ കുറിച്ചാണീ പാട്ട്. 

ഈണമിട്ടതും പാടിയതും പൂർണശ്രീ തന്നെ. പ്രിയംവദ സുഭാഷിന്റേതാണ് വരികൾ. ഹരിദാസും ഡോ ശ്രീരഞ്ജിനി ഹരിദാസും ചേർന്നാണ് നിർമ്മാണം. അബിൻ തേജ് ആണ് പാട്ടിന് മിഴിവേകിയ ഗിത്താറിനു പിന്നിൽ. സുഭാഷ് മഹേശ്വറാണ് വിഡിയോ സംവിധാനം ചെയ്തത്.