Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഭുദേവയ്ക്കൊപ്പം ചുവടുവച്ച് ചാക്കോച്ചൻ; വിഡിയോ കാണാം

prabhudeva-chackochen

കുഞ്ചാക്കോ ബോബനെ കുറിച്ച് ആദ്യം ആരും ഓർമിക്കുന്നത് അദ്ദേഹത്തിന്റെ നൃത്തമാണ്. ചാക്കോച്ചനെ പോലെ നൃത്തം ചെയ്യുവാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അതുപോലെ ചാക്കോച്ചനേയും കൊതിപ്പിക്കുന്ന ഒരാളുണ്ട്. അതു മറ്റാരുമല്ല പ്രഭുദേവ തന്നെ. എന്തായാലും കഴിഞ്ഞ ദിവസം ചാക്കോച്ചന് അദ്ദേഹത്തിന്റെ ആഗ്രഹം സാധിക്കുവാനായി. അതിന്റെ സന്തോഷം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചതു കാണുവാൻ ആരാധകർക്കും ഏറെ പ്രിയം. 

ഇന്ത്യൻ സിനിമയിലെ മൈക്കിൾ ജാക്സൺ പ്രഭുദേവയ്ക്കൊപ്പം നൃത്തംവയ്ക്കുന്ന വിഡിയോയാണ് ചാക്കോച്ചൻ പങ്കുവച്ചത്. ഒരു സ്വപ്നം കൂടി യാഥാർഥ്യമായി എന്നാണു വിഡിയോയ്ക്ക് ചാക്കോച്ചൻ നൽകിയ കുറിപ്പ്. ചാക്കോച്ചനെ മാത്രമല്ല അവിടെ കൂടിയിരുന്ന കാണികൾക്കരികിലേക്കും പ്രഭുദേവ ഹരംപിടിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ചെന്നെത്തി.  വിഡിയോ ഫെയ്സ്ബുക്കിൽ തരംഗമായി എന്നു പറയേണ്ടതില്ലല്ലോ അല്ലേ? 

Your Rating: