ശാസ്ത്രീയ സംഗീതത്തിനു മാത്രമായൊരു ചാനലുമായി പ്രസാർ ഭാരതി

മുഴുവൻസമയ ശാസ്ത്രീയസംഗീത ചാനലുമായി പ്രസാർഭാരതി. ‘രാഗം’ എന്ന സംഗീതചാനൽ റിപ്പബ്ലിക് ദിനത്തിൽ പ്രസാർഭാരതി ചെയർമാൻ ഡോ. എ. സൂര്യപ്രകാശ് ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യും. ഡിടിഎച്ച് വഴിയും ആകാശവാണിയുടെ വെബ്സൈറ്റ് വഴിയും ലഭ്യമാണ്. എഐആർ മൊബൈൽ ആപ്പിലും ലഭ്യമാക്കും. ആകാശവാണിയുടെ കൈവശമുള്ള ഹിന്ദുസ്ഥാനി–കർണാടക സംഗീതശേഖരവും ചാനലിൽ ലഭ്യമാക്കും.