ഹരിവരാസനം: ആലാപനത്തിലെ പിശക് തിരുത്തും

അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തിലെ ആലാപനത്തിലെ പിശകു തിരുത്താൻ ദേവസ്വം ബോർഡ് ആലോചിക്കുന്നു. ‘അരിവിമർദനം നിത്യനർത്തനം’ എന്നത് ഒന്നായി പാടുന്നതു ശരിയല്ലെന്നും ‘അരി വിമർദനം’ എന്നു രണ്ടായി പിരിച്ചു പാടിയില്ലെങ്കിൽ അർഥവ്യത്യാസം ഉണ്ടെന്നും ശ്രദ്ധയിൽപ്പെട്ടതായി യേശുദാസ് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചു തെറ്റു തിരുത്താൻ യേശുദാസിനോടു ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഇതു സംബന്ധിച്ച് യേശുദാസുമായി ചർച്ച നടത്തി.