ഞെട്ടിക്കുന്ന ഡാൻസുമായി പുനീത് രാജ്കുമാർ ഒപ്പം പ്രിയ ആനന്ദും

നൃത്തച്ചുവടുകൾ കൊണ്ടു ദക്ഷിണേന്ത്യയെ അതിശയിപ്പിക്കുകയാണ് പുനീത് രാജ്കുമാർ. കന്നഡ സിനിമയുടെ ഇതിഹാസ നടന്‌ രാജ്കുമാറിന്റെ മകനായ പുനീതിൽ നിന്ന് ഞെട്ടിക്കുന്ന ഡാൻസ് പ്രകടനമാണ് പ്രേക്ഷകരെ തേടിയെത്തിയത്. ഫ്രീസ്റ്റൈൽ മൂവ്മെന്റുകളിലൂടെ പുനീത് ഹരംപിടിപ്പിക്കുകയാണ്. ജോണി മാസ്റ്ററാണു നൃത്തം ചിട്ടപ്പെടുത്തിയത്. രാജകുമാരാ എന്ന ചിത്രത്തിലേതാണീ പാട്ട്. എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ പ്രിയ ആനന്ദ് ആണു നായിക.

അപ്പു എന്ന ഗാനത്തിന്റെ വിഡിയോ ടീസറാണു പുറത്തുവന്നത്. രണ്ടു മിനുട്ട് രണ്ട് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ഏഴു ലക്ഷത്തോളം പ്രാവശ്യമാണു ആളുകൾ കണ്ടത്. സന്തോഷ് ആനന്ദ്രം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇദ്ദേഹം തന്നെയാണീ ഗാനം എഴുതിയത്. വി.ഹരികൃഷ്ണയാണു സംഗീതം. സന്തോഷ് വെങ്കിയും പ്രിയാ ഹിമേഷും ചേർന്നാണീ പാട്ടു പാടിയത്.