പാടിത്തീരാതെ സാബ്രി മടങ്ങുമ്പോൾ

സ്വച്ഛസുന്ദരമായൊരു സംഗീതസഞ്ചാരമായിരുന്നു അത്. പ്രൗഢമായൊരു പാരമ്പര്യത്തിന്റെ തണലിലൂടെയുള്ളത്. പാതിവഴിയിൽവച്ച് നിശബ്ദമായിത്തീർന്ന യാത്ര. അതാണ് അംജദ് സാബ്രിയുടെ ജീവിതം. ഇന്നലെ കറാച്ചിയിൽ വെടിയേറ്റു മരിച്ച അംജദ് സാബ്രി. 

സൂഫിസംഗീതത്തിന്റെ കൈവഴിയായ ഖവാലിയിലായിരുന്നു സാബ്രി തന്റെ ചുവടുറപ്പിച്ചത്. ഗുലാം ഫരീദ് സാബ്രിയെന്ന ഇതിഹാസ സംഗീതജ്ഞന്റെ മകനായി 1970 ഡിസംബർ 23നാണ് അംജദിന്റെ ജനനം. മനസിൽ നിറയെ സംഗീതം. അനുപമമായ പ്രതിഭ. ചെറുപ്പത്തിൽത്തന്നെ അച്ഛനൊപ്പം അംജദും വേദികളിലെത്തി. അച്ഛന്റെ ശബ്ദത്തോട് ഏറെ സാമ്യം അംജദിനായിരുന്നു.

അച്ഛന്റെ പാത പിന്തുടർന്ന അംജദും സഹോദരനും സാബ്രി ബ്രദേഴ്സ് എന്ന തങ്ങളുടെ ബാൻഡിലൂടെ ലോകമുറ്റുനോക്കുന്ന സൂഫി സംഗീതജ്ഞരായി. ചെന്നെത്തിയിടത്തെല്ലാം ആസ്വാദകരുടെ മനസു കീഴടക്കിയായിരുന്നു ഇരുവരുടെയും യാത്ര. അതിലൊരാളാണ് പെട്ടെന്ന് ഓർമയായത്.

സാബ്രി പാടി അനശ്വരമായ ആ പാട്ടുകൾ ഒന്നുകൂടി കേൾക്കാം.