മാനസിക സംഘർഷം: ലോക പരിപാടികൾ റദ്ദാക്കി സെലീന ഗോമസ്

ലൂപ്പസ് രോഗത്തിന്റെ പിടിയിൽ അകപ്പെട്ട് ഗായിക സെലീന ഗോമസ്. ലോക പര്യടനവും അനുബന്ധ പരിപാടികളും വേണ്ടെന്നു വച്ചിരിക്കുകയാണ് ഗായിക. ലൂപ്പസ് രോഗമുണ്ടെന്ന് നേരത്തേ തന്നെ സെലീന വ്യക്തമാക്കിയിരുന്നു. ഈ രോഗം കാരണമുള്ള മാനസിക സംഘർഷമാണ് സെലീനയെ വെട്ടിലാക്കിയത്. ഒരു റീഹാബിലിറ്റേഷൻ സെന്ററിലാണ് സെലീന ഇപ്പോൾ. ഗായികയുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കുകളിൽ നിന്ന് അകന്ന് കുറച്ചു കാലം മാറിനിൽക്കുവാനാണ് ഗായികയുടെ തീരുമാനം. ഇൻസ്റ്റഗ്രാമിൽ ഫോട്ടോകൾ പങ്കുവച്ചും മറ്റും സജീവമായിരുന്ന ഗായിക കുറേ നാളായി എല്ലാത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. 

ബാണി ആൻഡ് ഫ്രണ്ട്സ് എന്ന ടെലിവിഷൻ സീരീയലിൽ ബാലതാരമായിക്കൊണ്ടാണ് സെലീനയുടെ രംഗപ്രവേശം. ഡിസ്നിയുടെ വിസാർഡ്സ് ഓഫ് വേവെ്ർലി പ്ലേസ് പരമ്പരയിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക്. അഭിനേതാവായി മാത്രമല്ല ഗായികയായും കൂടിയുള്ള ഉയർച്ചയായിരുന്നു അത്. പതിനാറാം വയസിൽ ഹോളിവുഡ് ജൂലി മൂൺ പ്രൊഡക്ഷൻസ് എന്നു പേരിട്ടൊരു പ്രൊഡക്ഷൻ കമ്പനിയും തുടങ്ങി. ഹോളിവുഡ് റെക്കോഡ്സുമായി കരാറൊപ്പിട്ടതോടെ സംഗീത ലോകത്ത് സെലീന ചുവടുറപ്പിക്കുകയായിരുന്നു. 2011ല്ഡ മൂന്ന് സ്റ്റുഡിയോ ആൽബങ്ങളും സെലീന പുറത്തിറക്കി.