മിടുക്കി കോളെജ് കുമാരിയായി സനുഷ

ബാലതാരമായി വന്ന് നായികയായ സനുഷയോട് മലയാളികൾക്കെന്നും ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായാണ് സനുഷ ദാ ഇപ്പോൾ നമുക്കു മുന്നിലേക്കെത്തുന്നത്. അതിലെ മനോഹരമായ ഒരു പാട്ടിതാ എത്തിയിരിക്കുന്നു. മിടുക്കിയായ കോളെജ് കുമാരിയായി, നാട്ടിലെ സുന്ദരിപ്പെണ്ണായി സനുഷ അഭിനയിച്ചിരിക്കുന്ന പാട്ടാണിത്. നാട്ടിലെ ആൺകുട്ടികൾക്കെല്ലാമിഷ്ടമുള്ള പെൺകുട്ടിയായി, അവരുടെ പ്രണയാഭ്യർഥനകളിലൊന്നും വീഴാതെ, എപ്പോഴുമൊരു ചിരി മുഖത്തു കാട്ടി സനുഷയെത്തുന്ന പാട്ട്.

മുഴുതിങ്കൾ എന്നു തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനാണ് പാടിയിരിക്കുന്നത്. കെ ആർ നാരായണന്റെ വരികൾക്ക് വിനു തോമസാണ് സംഗീതമിട്ടത്. സാജൻ‌ കെ മാത്യു സംവിധാനം ചെയ്യുന്ന ചിത്രം സിയാദ് കോക്കറാണ് നിർമ്മിക്കുന്നത്.