വിവാദങ്ങൾക്കിടയിൽ വയ്യാവേലിയായി സരിതയുടെ ആട്ടവും പാട്ടും

വിവാദങ്ങൾക്കിടയിലും സരിതയുടെ വയ്യാവേലി ഗാനം ഹിറ്റ്. ഇത്രയും വമ്പൻ വാർത്തകളുണ്ടാക്കുന്നതിനിടയിലാണ് സരിത എസ് നായറെന്ന പ്രശ്സ്തയായ പ്രതി സിനിമയിലും അഭിനയിച്ചു. അതിലെ ആദ്യ ഗാനവും പുറത്തിറങ്ങി.താൻ വയ്യാവേലിയാണെന്നും തരികിടയാണെന്നുമൊക്കെ പാടിത്തകര്‍ക്കുകയാണ് സരിത. നാടു കിടുക്കണ നാണം കുണുങ്ങിയാണെന്നും ഉടുക്കണമെങ്കിൽ കാഞ്ചീപുരം പട്ടുടുക്കണമെന്നുമൊക്കെയാണ് പാട്ടിന്റെ വരികൾ. സരിതയുടെ ജീവിതത്തെ നോക്കിയാണോ പാട്ടെഴുതിയതെന്ന് ചിന്തിച്ചു പോകും. വയ്യാവേലി വിളവ് തിന്നുന്ന കാലമെന്നും പാമ്പുകൾക്ക് ഗജരാജ യോഗമെന്നൊക്കെ പാടുമ്പോൾ ഇങ്ങനെ ചിന്തിക്കാതിരിക്കാനാകില്ല. സരിതയും ഫ്രീക്ക് പിള്ളേരും കൂടി ചെയ്യുന്ന കിടിലൻ നൃത്തച്ചുവടുകളുമുണ്ട്. വയ്യാവേലിയെന്നാണ് ചിത്രത്തിന്റെ പേരു തന്നെ.