10 ലക്ഷത്തിന്റെ റെക്കോർഡുമായി കീർത്തിയുടെ പാട്ട്

പതിനെട്ടാം വയസിലേ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുവാനായി അനിരുദ്ധിന്. ആ പാട്ടാകട്ടെ ഇന്ത്യയില്‍ ഏറ്റവുമധികം വീക്ഷിച്ച സിനിമാ ഗാനമെന്ന യുട്യൂബ് റെക്കോർഡും നേടി. വൈ ദിസ് കൊലവെറിയെന്ന ഗാനം ഇന്നും നമുക്കിടയിൽ തരംഗമാണ്. അനിരുദ്ധ് രവിചന്ദറിന്റെ മറ്റൊരു ഗാനവും ഇപ്പോൾ യുട്യൂബിൽ മുന്നേറുകയാണ്. മലയാളി നടി കീർത്തി സുരേഷും ശിവകാർത്തികേയനും കേന്ദ്ര കഥാപാത്രങ്ങളായ റെമോ എന്ന ചിത്രത്തിലെ ഗാനം 10 ലക്ഷം പ്രാവശ്യമാണു ആളുകൾ കണ്ടത്. സെഞ്ചിടാലേയ് എന്ന ഗാനം പാടിയതും അനിരുദ്ധ് തന്നെ. പ്രണയത്തെ കുറിച്ചുള്ള ഈ പാട്ടിനു വരികളെഴുതിയത് വിഗ്‍നേഷ് ശിവനാണ്. ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ആർ ഡി രാജയാണു നിർ‌മ്മിക്കുന്നത്.