നൂറു കോടി കണ്ട വാക്ക വാക്ക

2010ലെ ഫിഫ ലോകകപ്പിലേക്കുള്ള ഗാനമായിരുന്നു വാക്ക വാക്ക. പാട്ടിറങ്ങിയിട്ട് പിന്നെയുമൊരു ലോകകപ്പ് കടന്നുപോയി. അന്ന് വേറെ ഔദ്യോഗിക ഗാനമിറങ്ങിയിരുന്നു. എന്നിട്ടും ആറു വർഷം മുൻപിറങ്ങിയ ഈ ഗാനത്തിനു പിന്നാലെയാണ് ലോകം ഇപ്പോഴും. ‌കൊളംബിയൻ പോപ് ഗായിക ഷക്കീരയുടെ ഈ ഗാനം യുട്യൂബിൽ കണ്ടത് നൂറു കോടിയാണ്. ബില്യൺ വ്യൂവേഴ്സ് പട്ടികയിൽ ഇനി ഷക്കീരയുടെ ഗാനവും. ലാറ്റിനമേരിക്കൻ സംഗീത ലോകത്ത് നിന്ന് ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് ഷക്കീര. ഇന്നോളമിറങ്ങിയ ലോകകപ്പ് ഔദ്യോഗക ഗാനങ്ങളിൽ വച്ച് ഏറെ ജനകീയമായതും ഷക്കീര പാടിയഭിനയിച്ച ഈ ഗാനം തന്നെയാണ്.

ലോകകപ്പിലേക്കു തയ്യാറാക്കിയ ഈ ഗാനം ഷക്കീരയുടെ കരിയറിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ബ്രൂണോ മാഴ്സുമായി ചേർന്നുള്ള കാൽവയ്പ്പും മാർക്ക് ജോൺസണൊപ്പമുള്ള അപ്ഡൗൺ ഫങ്ക് എന്ന ആൽബവും 2014ലെ സിംഗിളും ഷക്കീരയ്ക്ക് വക്കാ വക്കാ നൽകിയ സമ്മാനങ്ങളാണെന്നു പറയാം. 2010ലെ ലോകകപ്പ് മത്സരങ്ങൾക്കിടയാണ് സ്പാനിഷ് ഫുട്ബോൾ താരം ജെറാർഡ് പിക്വയുമായി ഷക്കീര പ്രണയത്തിലാകുന്നതും. വക്കാ വക്കയ്ക്ക് വേണ്ടിയിട്ടുള്ള ഷൂട്ടിങിനിടെയായിരുന്നു അതും. മൂന്നു വയസുകാരൻ മിലന്റെയും കുഞ്ഞു സാഷയുടെയും അച്ഛനും അമ്മയുമാണിന്ന് ഷക്കീരയും പിക്വയും. 1996ൽ പുറത്തിറങ്ങിയ ബെയർ ഫീറ്റ് ആണ് ഷക്കീരയുടെ ആദ്യ ഹിറ്റ്. ഈ ആൽബത്തിന്റെ വിറ്റുപോയത് മൂന്ന് മില്യൺ കോപ്പികളാണ് . ലാറ്റിൻ, റോക്ക്, അറബിക് ഈണങ്ങളുടെ സമന്വയമാണ് ഷക്കീരയുടെ ഗാനങ്ങൾ. ങ്ങൾ.