ശങ്കർ മഹാദേവൻ ആശുപത്രിയിൽ

ഗായകൻ ശങ്കർ‌ മഹാദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ശങ്കർ‌ മഹാദേവൻ ചികിത്സ തേടിയത്. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഡൽഹിയിലെ ആശു‌പത്രിയിൽ കുറച്ചു ദിവസം കൂടി ശങ്കർ മഹാദേവൻ തുടരും. അദ്ദേഹത്തിന്റെ വക്തവാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ഉടൻ മുംബയിലേക്ക് തിരിക്കും. എല്ലാം നല്ലതായിരിക്കുന്നു. തനിക്കിപ്പോൾ നല്ല സുഖം തോന്നുന്നുവെന്ന് ശങ്കർ മഹാദേവൻ ഒരു ദേശീയ മാധ്യമത്തിനയച്ച സന്ദേശത്തിൽ പറയുന്നു. അസുഖം കാരണം ഗുജറാത്തിൽ നടത്താനിരിക്കുന്ന ഷോയിൽ നിന്ന് അദ്ദേഹം പിൻമാറിയേക്കും. ശങ്കർ മഹാദേവനു പകരം സോനു നിഗം ഈ പരിപാടിയിൽ പങ്കെടുത്തേക്കും. നാൽപ്പത്തിയെട്ടുകാരനായ ശങ്കർ മഹാദേവന് രണ്ടു തവണ ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.