ഷാരൂഖിനെ പോലും ഞെട്ടിച്ചു ഈ മലയാളി പയ്യന്റെ ആരാധന

ഫാൻ എന്ന ചിത്രത്തിൽ ഷാരുഖിന്റെ ലുക്ക്, ഷാരുഖ് ഖാൻറെ ട്വീറ്റ്

ഫാൻ എന്ന വാക്കുപോലെ ഷാരുഖ് ഫാൻസ് ആഘോഷിക്കുകയാണ് ഈ ചിത്രത്തിന്റെ വരവ്. ഷാരുഖ് പോലും ഇതിൽ അന്തംവിട്ടിരിക്കയാണെന്നു പറഞ്ഞാലും തെറ്റില്ല. നമ്മുടെ നാട്ടിലെ ഒരു ഷാരുഖ് ആരാധകൻ ഫാൻ എന്ന ചിത്രത്തിലെ പാട്ടിന് മലയാളം വേർഷൻ തയ്യാറാക്കിയാണ് ചിത്രത്തിന്റെ വരവ് ഗംഭീരമാക്കിയത്. ഷാരുഖ് ഇദ്ദേഹത്തിന് ട്വിറ്റർ വഴി നന്ദിയുമറിയിച്ചു. ഇരുപത്തിയഞ്ചുകാരനായി ഷാ‌രുഖ് മാറുന്നുവെന്നതാണ് ഫാൻ പങ്കിടുന്ന കൗതുകം. ചിത്രത്തിൽ ആകെ ഒരു ഗാനമേയുള്ളൂ. പക്ഷേ എട്ട് പ്രാദേശിക ഭാഷകളിലേക്ക് പാട്ട് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. അത് കൂടാതെയാണ് ആരാധക പക്ഷത്തിന്റെ വകയും.

റിന്റോ പോൾ ആലപ്പാടനാണ് ഷാരുഖിന് സർപ്രൈസ് പാട്ടൊരുക്കിയ മലയാളി. ഫോളോ ചെയ്ത് ട്വിറ്ററിൽ ടാഗ് ചെയ്ത് ഫേസ്ബുക്കില്‍ നിന്നെ തേടി ഞാൻ എന്നു തുടങ്ങുന്ന വരികളെഴുതി പാടി റിന്റോ. കഴിഞ്ഞ മാസം 14ന് യുട്യൂബിലെത്തിയ വിഡിയോ ഷെയർ െചയ്ത് ഷാരുഖ് നന്ദിയറിയിക്കുകയും ചെയ്തു. ഫാൻ എന്ന വാക്കുപോലെ ഫാൻസിന്റെ അളവറ്റ സ്നേഹമറിയുകയാണ് ഷാരുഖ് ഈ ചിത്രത്തിലൂടെയെന്ന് പറഞ്ഞാൽ മതിയല്ലോ.

ഹിന്ദിയിലാണ് യഥാർഥ വരികളെഴുതിയത്.‌ വരുൺ ഗ്രോവർ എഴുതിയ പാട്ടിന് ഈണമിട്ടത് വിശാലും ശേഖറും ചേർന്നാണ്്. നകാഷ് അസീസ് ആണ് പാടിയത്. മനീഷ് ശർമ സംവിധാനം ചെയ്ത് ആദിത്യ ചോപ്ര നിർമിക്കുന്ന ചിത്രം ഈ മാസം പതിനഞ്ചിന് റിലീസിനെത്തും.