ഇതാണ് മേക്ക്ഓവർ,25കാരനായി ആടിപ്പാടി ഷാരൂഖ് ഖാൻ

ഈ വർഷം ഷാരൂഖ് ഖാൻ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഫാൻ. ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തിറക്കി. 25കാരനായി ഷാരൂഖ് എത്തുന്നു എന്നതാണ് സിനിമയുടെ പ്രധാനപ്രത്യേകത.

ആര്യൻ ഖന്ന എന്ന സൂപ്പര്‍ സ്‌റ്റാറിന്റെ കടുത്ത ആരാധകനായി ഷാരൂഖ് എത്തുന്നു. ഇരട്ടവേഷത്തിലാണ് കിങ് ഖാൻ എത്തുന്നത്. മനീഷ് ശർമ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വിശാൽ ശേഖർ സംഗീതം പകരുന്നു.