ഒമ്പതുവയസുകാരിയ്ക്കൊപ്പം നൃത്തംവച്ചു ശിൽപഷെട്ടി

അതിസുന്ദരമായി നൃത്തം ചെയ്യും ശിൽപ ഷെട്ടിയെന്ന് നമുക്കറിയാം. പക്ഷേ ശിൽപയുടെ കുടുംബത്തിൽ ഒരുപക്ഷേ ശിൽപയേക്കാൾ നന്നായി നൃത്തം ചെയ്യുന്നവരുണ്ടെന്ന കാര്യം അറിയാമോ? ദാ ഈ വിഡിയോ കണ്ടു നോക്കൂ.  ഒമ്പതു വയസുകാരിയ്ക്കൊപ്പം അടിപൊളി നൃത്തവുമായെത്തിയിരിക്കുകയാണ് ശിൽപ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ശിൽപയ്ക്കൊപം ഡാൻസ് ചെയ്യുന്നത് അനന്തിരവളായ സൈലീനാണ്. ലണ്ടനിലെ വീട്ടിലെ സ്വീകരണ മുറിയിൽ ചിത്രീകരിച്ച നൃത്തം ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയും ചെയ്തു. മിഥുൻ ചക്രബർത്തി സംവിധാനം ചെയ്ത ഡാൻസ് ഡാൻസ് എന്ന സിനിമയിലെ പാട്ടിനൊപ്പമാണ് ഇരുവരും കളിച്ചത്. ശിൽപയേക്കാൾ ഒരുപടി മുന്നിലാണ് സൈലീനെന്നു പറയാം. നല്ല കരണംമറിഞ്ഞുകൊണ്ട് മെയ്‍വഴക്കത്തോടെയാണ് സൈലീൻ കളിക്കുന്നത്