ഷൗകാലി; വീണ്ടും ചിമ്പു–റഹ്മാൻ തരംഗം

തള്ളിപ്പോകാതെ എന്ന ഒറ്റഗാനം കൊണ്ട് തന്നെ തരംഗമായി കഴിഞ്ഞ ചിത്രമാണ് അച്ചം യെൻപത് മടമൈയടാ. ഇതാ ചിത്രത്തിലെ റഹ്മാൻ സംഗീതത്തിലെ മാജിക് അറിയിച്ച് രണ്ടാമത്തെ ഗാനത്തിന്റെ ടീസറുമെത്തിയിരിക്കുന്നു. ഷൗകലിയെന്ന ഗാനം എഡികെയും, ശ്രീ റസ്കോളും ചേർന്ന് എഴുതി ആദിത്യ റാവുവിനൊപ്പമാണ് ആലപിച്ചിരിക്കുന്നത്. റാപ് സംഗീതം കൂട്ടിക്കലർത്തിയ ഈണം.

വിണൈതാണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രത്തിൽ മഞ്ജിമയാണ് നായിക. സിദ്ദ് ശ്രീറാം പാടിയ സിനിമയിലെ ആദ്യ ഗാനം സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. ടീസറിലെ ഒരു മിനുട്ട് ദൈർഘ്യമുള്ള പാട്ട് നാലു ദിവസങ്ങൾക്കൊണ്ട് പത്ത് ലക്ഷം പേരാണ് കണ്ടത്. ഇന്നലെയെത്തിയ ഷൗകലിയുടെ ടീസർ രണ്ടു ലക്ഷത്തോളം കാഴ്ചക്കാരെയാണ് നേടിയെടുത്തത്.