മെലഡിയുടെ മാജിക്കുമായി ശ്രേയ ദുബായിലെ വേദിയിൽ

ഗ്ലോബൽ വില്ലേജിലെ സംഗീത പരിപാടിക്കിടെ ശ്രേയാ ഘോഷാൽ

ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ഇന്ത്യയുടെ പുതിയ വാനമ്പാടി ശ്രേയ ഘോഷാല്‍ എത്തി. മെലഡിയുടെ പുത്തന്‍ മാജിക്കുമായി. ആഗോള ഗ്രാമത്തില്‍ നടന്ന ശ്രേയ ഘോഷാല്‍ ഷോയുടെ വിശേഷങ്ങളാണ് ഇനി. ദുബായിലെ മലയാളികള്‍ മാത്രമല്ല, ഭാഷകള്‍ക്കതീതമായി സംഗീതത്തെ സ്നേഹിക്കുന്ന ഇല്ലാവരും കാത്തിരിക്കുകയായിരുന്നു പാട്ടുകാരിയെ കേള്‍ക്കാന്‍.

സംഗീതം മാത്രമായിരുന്നു ദുബായ് ഗ്ലോബല്‍ വില്ലേജിലെ പ്രധാന വേദിയില്‍ രണ്ടര മണിക്കൂറുകളോളം നിറഞ്ഞു നിന്നത്. മെലഡിയൂടെ മാജിക്കുമായി ഇന്ത്യയുടെ പുതിയ വാനമ്പാടി ആസ്വാദകരിലേക്കിറങ്ങി ചെന്നു. തന്‍റെ പ്രശ്സ്തമായ പാട്ടുകളെല്ലാം പാടിയ ശ്രേയ ഷോഷാല്‍ ഒരിക്കല്‍ പോലും ആരാധകരെ നിരാശരാക്കിയില്ല.

ഇന്ത്യന്‍ പവലിയന്‍റെ ആഭിമുഖ്യത്തിലായിരുന്നു ഗ്ലോബല്‍ വില്ലേജിന്‍റെ പ്രധാന വേദിയില്‍ ശ്രേയയുടെ സംഗീത വിരുന്ന് ഒരുക്കിയത്. ദുബായുടെ സ്നേഹത്തില്‍ മനസു നിറഞ്ഞ് വീണ്ടും വരുമെന്ന് ഉറപ്പു നല്‍കിയാണ് ശ്രേയ പാടിത്തീര്‍ത്തത്.