വരൂ.. സ്റ്റീഫൻ ദേവസിയുടെയും ജി. വേണുഗോപാലിന്റെയും കോറസിൽ അംഗമാകാം

ലോക സമാധാനം സംഗീതത്തിലൂടെ എന്ന ആശയത്തെ മുൻനിർത്തി തലസ്ഥാനത്തു നിന്നും രാജ്യാന്തരതലത്തിൽ ഗായക സംഘത്തിനു രൂപം നൽകുന്നു. മലയാള ഗാന ശാഖയുടെ ചരിത്രത്തിൽ നാഴികക്കല്ലാകുന്ന കാൽവയ്പ്പിനു സ്വസ്തി സ്കൂളാണു നേതൃത്വം നൽകുന്നത്. പാശ്ചാത്യ, പൗരസ്ത്യ വിഭാഗങ്ങളെ കോർത്തിണക്കി അതിപ്രഗത്ഭരായ സംഗീതജ്ഞരുടെ കീഴിൽ നൂറിലേറെ വരുന്ന സമർപ്പിത ഗായക സംഘത്തെയാണു മെട്രോ വായനക്കാരിൽ നിന്നു തിരഞ്ഞെടുക്കുന്നത്. പ്രശസ്ത ഗായകൻ ജി. വേണുഗോപാൽ ഡയറക്ടറാകുന്ന സംഘത്തിന്റെ കോറസ് ഡയറക്ടർ സ്റ്റീഫൻ ദേവസിയാണ്.

സംഗീത കോളജ് പ്രഫസർ ആർ. ഹരികൃഷ്ണൻ, പ്രശസ്ത ഗായിക ബി. അരുന്ധതി, ജാസി ഗിഫ്റ്റ്, വിധു പ്രതാപ്, രാജലക്ഷ്മി, ചാരു ഹരിഹരൻ, വി കാർത്യായനി, ഡിംപിൾ മോഹൻ, െഎശ്വര്യ, പ്രിൻസ് എന്നിവരാണു നേതൃത്വം നൽകുന്നത്. എൻ.വി. അജിത്താണ് ഇവന്റ്സ് ഡയറക്ടർ.

വോയിസ് കോറസിലേക്കുള്ള ഓഡിഷൻ ടെസ്റ്റ് 11, 12 തീയതികളിൽ മാസ്കറ്റ് ഹോട്ടലിൽ നടക്കും. പങ്കെടുക്കാൻ താൽപര്യവും അഭിരുചിയുമുള്ള ഗായകർ (18 നും 35നും ഇടയിൽ പ്രായം)10നകം ഓൺലൈൻ വഴിയോ നേരിട്ടോ അപേക്ഷ നൽകണം. www.swasthivoyis.com എന്ന സൈറ്റിൽ നിന്ന് അപേക്ഷാഫോം ലഭിക്കും. ഫോൺ: 0471–600 2055.