തട്ടത്തിൻ മറയത്ത് തമിഴ്; ആദ്യഗാനത്തിന്റെ മേയ്ക്കിങ് വിഡിയോ

മീണ്ടും ഒരു കാതൽ കഥൈ എന്ന സിനിമയിലെ യേതേതൊ പെണ്ണേ എന്ന ഗാനത്തിന്റെ േമയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. വിനിത്–നിവിൻ പോളി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം തട്ടത്തിൻ മറയത്തിന്റെ തമിഴ്പതിപ്പാണ് ഈ ചിത്രം.

മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ‌ പോളിയുടെ വേഷത്തിലെത്തുന്നത് പുതുമുഖം വാൾടർ ഫിലിപ്സ് ആണ്. ഇഷ തൽവാർ തന്നെയാണ് നായിക. മനോജ് കെ ജയൻ, തലൈവാസൽ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ.

ജി.വി പ്രകാശ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ അജീഷ് ആലപിക്കുന്ന പ്രണയഗാനമാണ് യേതേതോ പെണ്ണേ. ഷാൻ റഹ്മാൻ ആണ് സിനിമയുടെ പശ്ചാത്തലസംഗീതം നിർവഹിക്കുന്നത്.