ജോയ്സിയുടെ ഹൃദ്യമായ നോവലിന് തീവ്രത നിറച്ച് ഒരു നൊമ്പര ഗാനം

മഞ്ഞുരുകുംകാലത്തിനു ശേഷം കടലോളം ആഴമുള്ള കഥയുമായി ജോയ്സി വീണ്ടും മനോരമ ആഴ്ചപ്പതിപ്പിൽ എത്തുമ്പോൾ നോവലിന് തീവ്രത നിറയ്ക്കാൻ ഒരു നൊമ്പര ഗാനം കൂടി. നോവലെത്തും മുൻപേ അതിലെ പ്രമേയത്തിനുള്ളിലെ തീവ്രതയെ പേറുന്ന ഒരു നൊമ്പര ഗാനം. ചരിത്രത്തിലാദ്യമായാണ് ഒരു നോവലിനായി പാട്ടൊരുങ്ങുന്നുത്. പ്രമീളയാണ് ഈ ഗാനം എഴുതിയതും പാടിയതും. വരികൾക്ക് ഈണമിട്ടത് സാനന്ദ് ജോർജ്.

കഥയുടെ അകക്കാമ്പുകളിലേക്കുള്ള യാത്രയ്ക്കു മുൻപേ പ്രമേയത്തിന്റെ തീവ്രതയാണ് പാട്ട് അറിയിക്കുന്നത്. ജീവിതത്തിന്റെ ഭ്രമണപഥത്തിൽ പരസ്പരം ആകർഷിക്കപ്പെട്ട് ഒന്ന് ചേർന്നവർ... വിരുദ്ധ ധ്രുവങ്ങളിലേക്ക് പിണങ്ങിപ്പിരിഞ്ഞു പോയവർ... കാലത്തിന്റെ ഗതിവ്യതിയാനങ്ങളിൽ അവർ വീണ്ടും ഒരേ മേൽക്കൂരയ്ക്കു കീഴിൽ കണ്ടുമുട്ടുമ്പോൾ സംഭവിക്കുന്ന പൊള്ളുന്ന അനുഭവങ്ങളാണ് ഭ്രമണം എന്ന നോവൽ.

നോവല്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പൊള്ളലും അത് പിന്നിടുന്ന കെട്ടുപിണഞ്ഞ നൊമ്പരപ്പാതകളും ഈ പാട്ടിന്റെ വരികളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസിലാകും. നൊമ്പരപ്പൂവിതൾ വീണുരുകുകയോ...ചാരെയാണെങ്കിലും ദൂരങ്ങളിലോ എന്നോ പാട്ട് മനുഷ്യ മനസിനുള്ളിലെ വിഹ്വലതകളേയും വികാരങ്ങളേയും പങ്കുവയ്ക്കുന്നു.

മുകളിൽ കാണുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്താൽ നിങ്ങളുടെ മൊബൈൽ ഫോണിൽ പാട്ട് കേൾക്കാം. അല്ലെങ്കിൽ ഇതാ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ...

https://soundcloud.com/manorama-online/novel-brahmanam-title-song