ആരാണ് വഴിയരികിലെ ഈ പാട്ടുകാരൻ

ചില സ്വരങ്ങൾ കേൾക്കുമ്പോൾ അവര്‍ പാടുമെന്നേ നമുക്ക് തോന്നില്ല. പക്ഷേ അവരിലൊരു നല്ല പാട്ടുകാരൻ ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസിലാക്കുമ്പോൾ നമ്മെ വിട്ടുപോകാത്ത കൂട്ടുകാരനായി ആ പാട്ടു മാറും. ഏതോ ഒരു വഴിയരികിൽ നിന്ന് ഈ മനുഷ്യൻ താഴ്‌വാരം മൺപൂവേ എന്നു പാടിയപ്പോൾ അതിനിത്രയേറെ ശ്രദ്ധ കിട്ടിയതും മറ്റൊന്നുംകൊണ്ടല്ല. ചുണ്ടുകൊണ്ട് ഓർക്കസ്ട്രയൊരുക്കി കൈകൊട്ടിപ്പാടുന്ന ഈ മനുഷ്യൻ നമ്മൾ തിരിച്ചറിഞ്ഞിട്ടില്ലാത്ത അനേകം ഗായകരിലൊരാളാണ്. നാട്ടുവഴികളുടെ പാട്ടുകാരൻ. അവിടെയൊത്തു കൂടുന്ന പകിട്ടുകളില്ലാത്ത സദസുകൾക്ക് പാട്ടുപാടിക്കൊടുത്ത് സന്തോഷിപ്പിക്കുന്നയാള്‍.

ജാക്ക്പോട്ട് എന്ന ചിത്രത്തിലേതാണീ ഗാനം. സംഗീത ലോകത്തെ പ്രതിഭാധനർ ഒന്നിച്ചപ്പോൾ പിറന്ന ഗാനത്തിന്റെ ആത്മാവൊട്ടും ചോർന്നുപോകാതെയാണ് ഇദ്ദേഹം പാടിയിരിക്കുന്നത്. ബിച്ചു തിരുമലയുടെ വരികൾക്ക് ഇളയരാജയാണ് ഈണമിട്ടത്. കെ ജെ യേശുദാസും കെ എസ് ചിത്രയും ചേർന്നാണ് ഗാനമാലപിച്ചത്.