വിജയലക്ഷ്മി വിളിച്ചു, ശ്രേയ വന്നു പാടി!

ശ്രീറാം, ശ്രേയാ ഘോഷാൽ, വൈക്കം വിജയലക്ഷ്മി, സുദീപ്, രാജലക്ഷ്മി എന്നിവർ ജയരാഗങ്ങളിൽ പങ്കെടുക്കാനെത്തിയപ്പോൾ

കാത്തിരുന്നു കാത്തിരുന്നു എന്ന പാട്ടിനെ കാസൂവിലൂടെ വായിച്ച് ആ വേദിയിലേക്ക് വിജയലക്ഷ്മി ഒരു ഗായികയെ ജയരാഗങ്ങളുടെ വേദിയിലേക്ക് ക്ഷണിച്ചു. ഇന്ത്യൻ സംഗീതം കണ്ട എക്കാലത്തേയും മികച്ച ഗായിക ശ്രേയാ ഘോഷാലിനെ . വാദ്യോപകരണത്തിൽ വിജയലക്ഷ്മി സൃഷ്ടിച്ച അത്ഭുതം ശ്രേയയും കണ്ണുകൾ നിറച്ചു. ആ പ്രതിഭയ്ക്കു മുന്നിൽ സ്വരഭംഗികൊണ്ട് ദേശങ്ങൾ കീഴടക്കിയ ഗായിക പോലും അതിശയിച്ചു നിന്നു. കണ്ണിൽ നിറഞ്ഞ ഇരുട്ടിനെ ഈണത്തേയും താളത്തേയും കൂട്ടുപിടിച്ച് വെല്ലുവിളിച്ച ഗായിക ഉപകരണ സംഗീതം കൊണ്ടും അത്ഭുതം സൃഷ്ടിക്കുന്നതിനും ജയരാഗങ്ങൾ സാക്ഷിയായി.

വേദിയിലേക്ക് കടന്നുവന്ന വിജയലക്ഷ്മിക്ക് ശ്രേയയുടെ ഗാനം കേൾക്കണമായിരുന്നു. ഏത് പാട്ടാണ് പാടേണ്ടതെന്ന് സംശയിച്ച ശ്രേയയോട് കാസൂവിൽ ആ ഗാനം വായിച്ച് കേൾപ്പിച്ചു വിജയലക്ഷ്മി. ഹൃദയം തുറന്ന് ഇത്രയേറെ സ്നേഹത്തോടെ മുൻപൊരിക്കലും ആരുമെന്നെ വേദിയിലേക്ക് ക്ഷണിച്ചിട്ടില്ല. ഒരുപാട് അഭിമാനം തോന്നുന്നുവെന്നാണ് ശ്രേയ പറഞ്ഞു. നിഷ്കളങ്കമായ ആ ക്ഷണത്തിനുള്ള സമ്മാനമെന്നോണം ശ്രേയ പാടി..കാത്തിരുന്നു കാത്തിരുന്നു...

കേട്ടു പരിചയിച്ച പെൺസ്വരങ്ങള്‍ക്കിടയിലേക്ക് ഗായത്രി വീണയുമായി കടന്നുവന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. ജയചന്ദ്രൻ പാട്ടുകളിലൂടെയാണ് വൈക്കം വിജയലക്ഷ്മിയെ നമ്മൾ പരിചയപ്പെടുന്നത്. മലയാള ചലച്ചിത്രത്തിന്റെ പിതാവ് ജെസി ഡാനിയേലിന്റെ ജീവിതം സെല്ലുലോയ്ഡ് എന്ന പേരിൽ കമൽ സിനിമയാക്കിയപ്പോൾ അതിലെ ഏറ്റവും പ്രശസ്തമായ കാറ്റേ കാറ്റേ എന്ന ഗാനം പാടിക്കൊണ്ട്.