ലീഡർ കെ.കരുണാകരൻ പ്രഥമ പുരസ്കാരം തെന്നലയ്ക്ക്

തിരുവനന്തപുരം∙ ലീഡർ കെ.കരുണാകരൻ സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് (25000 രൂപ) മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ തെന്നല ജി.ബാലകൃഷ്ണപിള്ളയെ തിരഞ്ഞെടുത്തു.

സ്റ്റഡി സെന്റർ രക്ഷാധികാരി കെ.മുരളീധരന്റെ അധ്യക്ഷതയിൽ ഒൻപതിനു വൈകിട്ട് നാലിനു വിജെടി ഹാളിൽ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പുരസ്കാര സമർപ്പണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.