Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുതി ബിൽ; കൂടുതൽ സമയം

തിരുവനന്തപുരം∙പ്രളയബാധിത പ്രദേശങ്ങളിലെ ഉപയോക്താക്കൾക്കു വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ സെക്‌ഷൻ ഓഫിസ് പരിധിയിലുള്ള ഉപയോക്താക്കളുടെ മീറ്റർ റീഡിങ് എടുക്കുന്നതും ബിൽ തയാറാക്കി നൽകുന്നതും ഒരു ബില്ലിങ് സൈക്കിൾ ദീർഘിപ്പിച്ചു. ഈ പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് അടുത്ത ജനുവരി 31 വരെ പണം അടയ്ക്കാൻ സമയം നീട്ടിനൽകി. 

തവണകളായി പണമടയ്ക്കാനുള്ള അനുമതി നൽകാൻ അസിസ്റ്റന്റ് എൻജിനീയർമാരെയും സ്പെഷൽ ഓഫിസർ റവന്യുവിനെയും ചുമതലപ്പെടുത്തി. റീ കണക്‌ഷൻ ഫീസും സർചാർജും ഒഴിവാക്കും.

related stories