Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂളുകളിൽ ഇന്റർനെറ്റ് കണക്‌ഷൻ: കരാർ ഭാഗികമായി റദ്ദാക്കി

Pressing enter button

തിരുവനന്തപുരം∙ സർക്കാർ സെക്കൻഡറി ഹൈസ്കൂളുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്‌ഷൻ നൽകാൻ റെയിൽടെൽ കോർപറേഷനു നൽകിയ കരാർ ഭാഗികമായി റദ്ദാക്കി. കൃത്യസമയത്തു പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും നിരക്ക് കൂടുതലാണെന്നും ചൂണ്ടിക്കാട്ടിയാണു കരാർ റദ്ദാക്കിയത്.

2746 സ്കൂളുകൾക്കു നൽകിയിരുന്ന കരാർ ഇതിനകം കണക്‌ഷൻ നൽകിയ 1393 ആയി പരിമിതപ്പെടുത്തി. ബാക്കിയുള്ള സ്കൂളുകളുടെ കരാർ ബിഎസ്എൻഎല്ലിനു നൽകി. കഴിഞ്ഞ ഓഗസ്റ്റ് 28 വരെ റെയിൽടെൽ കണക്‌ഷൻ നൽകിയ സ്കൂളുകളിൽ ഈ കണക്‌ഷൻ തുടരും. ഇൻസ്റ്റലേഷൻ ചാർജുൾപ്പെടെ ആദ്യവർഷം 28000 രൂപ നൽകിയായിരുന്നു റെയിൽടെൽ കണക്‌ഷൻ നൽകാൻ തീരുമാനിച്ചിരുന്നത്.

വിപിഎൻ അധിഷ്ഠിത ഇന്റർനെറ്റിനു പകരം ഭീമമായ തുക നൽകി ഓപ്പൺ ഇന്റർനെറ്റ് പ്രയോജനപ്പെടുത്തുകയാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ സംവിധാനം പരിമിതപ്പെടുത്താനുള്ള ഐടി അറ്റ് സ്കൂൾ ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.

പ്രതിവർഷം 10000 രൂപ നിരക്കിൽ ബാക്കി സ്കൂളുകളിൽ ബിഎസ്എൻഎൽ കണക്‌ഷൻ ലഭ്യമാക്കും.

Your Rating: