Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2017 മോഡൽ ഒരു രൂപ നോട്ട് വരുന്നു

One Rupee നിലവിലുള്ള ഒരു രൂപ നോട്ട്.

മുംബൈ ∙ പുതിയ നിറങ്ങളിൽ ഒരു രൂപ നോട്ട് ഉടൻ‍ രംഗത്തെത്തും. പിങ്ക്–പച്ച നിറങ്ങൾക്കു പ്രാമുഖ്യമുള്ള ഡിസൈൻ ആയിരിക്കും. ധനമന്ത്രാലയ സെക്രട്ടറി ശക്തികാന്തദാസിന്റെ കയ്യൊപ്പുള്ള നോട്ടിൽ 2017 എന്നു രേഖപ്പെടുത്തിയിരിക്കും.

ഒരു രൂപ നാണയത്തിന്റെ ചിത്രവും രൂപയുടെ ചിഹ്നവും ‘സാഗർ സമ്രാട്ട്’ എന്ന എണ്ണക്കിണറിന്റെ പടവും ആലേഖനം ചെയ്തിരിക്കുമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഒരു രൂപ നോട്ടിൽ മാത്രം റിസർവ് ബാങ്ക് ഗവർണറുടെ കയ്യൊപ്പല്ല രേഖപ്പെടുത്തുക.