കശാപ്പു നിയന്ത്രണം: തുകൽ കയറ്റുമതി നിലയ്ക്കും; പോത്തിനെയെങ്കിലും ഒഴിവാക്കണമെന്നു വ്യവസായികൾ

Representative Image

ന്യൂഡൽഹി ∙ കശാപ്പു നിയന്ത്രണ ഉത്തരവിൽ നിന്ന് എരുമയെയും പോത്തിനെയും എങ്കിലും ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് തുകൽ വ്യവസായികൾ സർക്കാരിനെ സമീപിക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ക്രിസ്മസ്–പുതുവർഷ ഓർഡറുകൾ ലഭിക്കുന്ന സമയമാകയാൽ തുകൽ വ്യവസായത്തെ കടുത്ത അനിശ്ചിതത്വത്തിലാക്കിയിരിക്കയാണ് കശാപ്പ് നിരോധനം.35000 കോടി രൂപയുടെ തുകൽ/തുകൽ ഉൽപന്നങ്ങളാണ് കഴിഞ്ഞ വർഷം കയറ്റി അയച്ചത്. ഇതിൽ പകുതിയിലേറെയും എരുമ, പോത്ത് തുകലുകളാണ്.

അതുകൊണ്ടു തന്നെ നിരോധനത്തിൽ നിന്ന് അവയെ ഒഴിവാക്കിയാൽ പ്രതിസന്ധി വലിയൊരളവു വരെ മറികടക്കാമെന്ന് വ്യവസായികൾ പറയുന്നു. യുഎസ് ആണ് ഇന്ത്യൻ തുകൽ ഏറ്റവുമേറെ വാങ്ങുന്നത്. പല വമ്പൻ തുകൽ ഉൽപന്ന ബ്രാൻഡുകളും ഇന്ത്യയിലെ പുതിയ പ്രശ്നങ്ങളിൽ ആശങ്ക രേഖപ്പെടുത്തുകയും തുകലിനായി മറ്റു രാജ്യങ്ങളെ സമീപിക്കുമെന്നു സൂചിപ്പിക്കുകയും ചെയ്തതായി വ്യവസായികൾ പറഞ്ഞു. 35 ലക്ഷം പേർക്ക് തൊഴിലവസരമേകുന്നുണ്ട് ഇന്ത്യയിലെ തുകൽ വ്യവസായം.