മസ്ദ ഞെട്ടിച്ചു; സ്പാർക് പ്ലഗ് ഇല്ലാത്ത പെട്രോൾ എൻജിൻ

ടോക്കിയോ ∙ സ്പാർക് പ്ലഗ് ഇല്ലാതെ പ്രവർത്തിക്കുന്നതും നിലവിലുള്ളവയെക്കാൾ ഏറെ പ്രവർത്തനമികവുള്ളതുമായ പെട്രോൾ എൻജിൻ രൂപപ്പെടുത്തിയെന്ന് മസ്ദ.ഇപ്പോഴത്തെ എൻജിനുകളെക്കാൾ 20%–30% ഇന്ധനക്ഷമത കൂടുതലുള്ള എൻജിൻ, താരതമ്യേന ചെറിയ കമ്പനിയായ മസ്ദയ്ക്കു വലിയ നേട്ടമാകും. വമ്പൻ കമ്പനികൾക്കൊന്നും ഇത്തരമൊരു സാങ്കേതികവിദ്യ ഇതുവരെ അവതരിപ്പിക്കാനായിട്ടില്ല.

സാധാരണ പെട്രോൾ എൻജിനുകളിൽ സ്പാർക് പ്ലഗ് വഴിയാണു ജ്വലനം സാധ്യമാകുന്നത്. പ്ലഗിനു പകരം മർദ്ദം ചെലുത്തി ജ്വലനം ഉണ്ടാക്കാനാവുന്നതാണ് മസ്ദ ആവിഷ്കരിച്ച എൻജിൻ. താഴ്ന്ന താപനിലയുള്ള സാഹചര്യങ്ങളിൽ വേണ്ടിവന്നാൽ ഉപയോഗിക്കാൻ സ്പാർക് പ്ലഗ് എൻജിനിൽ ഉണ്ടാകും.

2019 ൽ പുതിയ എൻജിൻ ഘടിപ്പിച്ച വാഹനം വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുന്നു. ‘സ്കൈ ആക്ടിവ് എക്സ്’ എന്നാണ് എൻജിന്റെ പേര്.