റെഡ്മി വൈ 2

കൊച്ചി ∙ ഷഓമി റെഡ്മി ശ്രേണിയിലെ പുതിയ സ്മാർട് ഫോൺ റെഡ്മി വൈ 2  കേരള വിപണിയിലിറക്കി. ഇതോടൊപ്പം മി ട്രാവൽ യു ഷേപ്ഡ് പില്ലോ, മി ബ്ലൂ ടൂത്ത് ഓഡിയോ അഡാപ്‌റ്റർ, മി പോക്കറ്റ് സ്പീക്കർ2 തുടങ്ങിയ ഉൽപന്നങ്ങളും അവതരിപ്പിച്ചു. മിഡോട്ട് കോം വെബ്സൈറ്റിൽനിന്ന് ഓൺലൈനായി ഇവ വാങ്ങാം. 

മികവുറ്റ സെൽഫി ഫോട്ടോകൾ നൽകുന്ന റെഡ്മി വൈ 2 ഫോണിന് 12 എംപി ക്യാമറ, 5 എംപി എഐ ഡ്യുവൽ ക്യാമറ, എഐ ബ്യൂട്ടിഫൈ 4.0 എന്നിവയാണു സവിശേഷതകൾ. 3 ജിബി റാമും 32 ജിബി മെമ്മറി ശേഷിയുമുള്ള ഫോണിനു 9,999 രൂപയും 4 ജിബിയും 64 ജിബിയുമുള്ള ഫോണിനു 12,999 രൂപയും വില.