രക്ഷിക്കൂ ഈ കുരുന്നുകളെ

പൊന്നുമക്കളുടെ ദുർഗതി കണ്ട് നിസ്സഹായരായി നിൽക്കുകയാണ് കോട്ടയം പാത്താമുട്ടം സ്വദേശികളായ മോനിച്ചനും ഭാര്യ പ്രസന്നയും. മക്കളായ അക്ഷയ്, അജയ് എന്നിവരെ വിധി ഒരുപോലെ തളർത്തിയത് ഇവരുടെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തകർത്തു.

പതിനൊന്നുകരൻ അക്ഷയ്ക്ക് ജനിച്ച് 15ാം ദിവസമാണ് ഫിറ്റ്സ് വന്നത്. മാനസിക വിഭ്രാന്തിയുള്ളവരെ പോലെ ബഹളം വച്ച് ഓടി നടക്കുകയും നിലത്തു കിടന്ന് പിടയുകയും ചെയ്യും. അഞ്ച് വയസുകാരൻ അജയ് ആകട്ടെ സംസാരിക്കാൻ പോലുമാകാതെ തളർന്ന് കിടപ്പാണ്. രണ്ട് മക്കളെയും ഈ ദുരവസ്ഥയിൽ നിന്ന് കരകയറ്റുവാൻ പെടാപ്പാട് പെടുകയാണ് മോനിച്ചനും പ്രസന്നയും. ചികിൽസക്കായി നല്ലൊരു തുക വേണ്ടി വരും. വാഹന വർക്കഷോപ്പിലെ കൂലിപ്പണിക്കാരനായ മോനിച്ചന് ചികിൽസാ ചെലവ് താങ്ങാനുള്ള ശക്തിയില്ല. കുട്ടികളുടെയടുത്ത് നിന്ന് ഒരിഞ്ച് മാറാൻ പ്രസന്നയ്ക്ക് സാധിക്കുകയുമില്ല. കടബാധ്യത ഏറെയാണ്. ലോണെടുത്ത് വീടുപണി തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല.

മക്കൾക്കു വന്ന വൈകല്യങ്ങൾക്ക് മുന്നിൽ, കടം തന്നവർക്ക് മുന്നിൽ, വിധിക്കു മുന്നിൽ, തോറ്റു പോവുകയാണ് ഈ കൊച്ചു കുടുംബം.കാരുണ്യത്തിന്റെ മധുരം കുറച്ചെങ്കിലും പകർന്നു കൊടുക്കാൻ സാധിക്കുന്നവർക്കായി പുണ്യം നേർന്ന് ഇവർ കാത്തിരിക്കുന്നു. എസ്ബിടിയുടെ ചിങ്ങവനം ബ്രാഞ്ചിൽ മോനിച്ചനും പ്രസന്നയും ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. a/c no: 67200768749; ifsc code: SBTR0000128; ഫോൺ: 7034841400