ഇരുവൃക്കകൾക്കും തകരാർ, അനിൽകുമാർ കാരുണ്യം തേടുന്നു

ബത്തേരി ∙ കെഎസ്ആർടിസി ബത്തേരി ഡിപ്പോയിലെ ഡ്രൈവറും ചീരാൽ കുടുക്കി നമ്പ്യാർവീട്ടിൽ അനിൽകുമാർ (49) ഇരുവൃക്കകൾക്കും രോഗം ബാധിച്ച് തുടർ ചികിൽസക്കായി സുമനസുകളുടെ സഹായം അഭ്യർഥിക്കുന്നു. ഭാര്യയും രണ്ട് കുട്ടികളുമുള്ള അനിൽകുമാർ അഞ്ച് വർഷത്തോളമായി ചികിൽസയിലാണ്. മാസത്തിൽ 13 തവണ ഡയാലിസിസിന് വിധേയമാവുന്നുണ്ടിപ്പോൾ.

ഇതുവരെയുള്ള ചികിൽസക്ക് സഹപ്രവർത്തകരും നാട്ടുകാരും സഹായിച്ചു. എന്നാലിപ്പോൾ ഡോക്ടർമാർ പറയുന്നത് വൃക്ക മാറ്റിവയ്ക്കാതെ കഴിയില്ലെന്നാണ്. വൃക്ക നൽകാൻ സമൻമനസുള്ളവരെയോ അതുമായി ബന്ധപ്പെട്ട സാമ്പത്തിക ശേഷിയോ ഇല്ലാത്തതിനാൽ ജീവിതം ദുരിതപൂർണമാണ്.

ഇനിയങ്ങോട്ട് സൻമനസുള്ളവരുടെ കാരുണ്യം ലഭിച്ചാലെ അനിൽകുമാറിനും കുടുംബത്തിനും പ്രതീക്ഷയ്ക്ക് വകയുള്ളൂ. ബി പോസ്റ്റീവ് രക്ത ഗ്രൂപ്പുള്ള അനിൽകുമാറിനെയും കുടുംബത്തെയും സഹായിക്കാനായി ജീവനക്കാരുടെ നേതൃത്വത്തിൽ സഹായ കമ്മിറ്റി രൂപീകരിച്ചു.

ബത്തേരി സ്റ്റേറ്റ് ബാങ്ക് ട്രാവൻകൂർ ശാഖയിൽ 67227365526 നമ്പറായി അക്കൗണ്ടും (IFSC SBTR 0000193) ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9895874572.