അനൂപിന് എഴുന്നേറ്റ് നടക്കണം നിങ്ങൾ സഹായിക്കുമോ?

കട്ടപ്പന ∙ ഈ കിടപ്പിൽനിന്ന് എഴുന്നേറ്റു നടക്കണമെന്നുണ്ട്, അനൂപിന്. സമപ്രായക്കാരെപ്പോലെ ഓടിനടക്കണമെന്നുമുണ്ട്. എന്നാൽ, ബൈക്ക് അപകടത്തിൽപ്പെട്ട് അരയ്ക്കു താഴേക്കു ചലനശേഷി നഷ്ടപ്പെട്ട ഈ ഇരുപത്തിനാലുകാരന്റെ ആഗ്രഹം നടക്കണമെങ്കിൽ നാലു ലക്ഷം രൂപ വേണ്ടിവരും. അത് എങ്ങനെ കണ്ടെത്തുമെന്നറിയാതെ മകന്റെ ആശുപത്രിക്കിടക്കയ്ക്കു സമീപം കൂട്ടിരിക്കുകയാണ് അനൂപിന്റെ നിർധനരായ മാതാപിതാക്കൾ. വാഴവര സ്വദേശി കല്ലുവച്ചേൽ ബേബിയുടെയും ലിസിയുടെയും മകനായ അനൂപ് വർഗീസ് പെയിന്റിങ് ജോലി ചെയ്താണു കുടുംബം പുലർത്തിയിരുന്നത്.

രണ്ടാഴ്ച മുൻപാണു ഇടുക്കി– കട്ടപ്പന റോഡിൽ വാഴവരയിൽ വച്ച് അനൂപിന്റെ ൈബക്കിൽ മറ്റൊരു വാഹനമിടിച്ച് അപകടമുണ്ടായത്. ബൈക്കിൽ ഇടിച്ച വാഹനം നിർത്താതെ പോയി. രാത്രിയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനൂപിനെ മണിക്കൂറുകൾക്കു ശേഷമാണു നാട്ടുകാർ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയ്ക്കായി ഇതിനോടകം തന്നെ 1,50,000 രൂപ ചെലവായി.

അരയ്ക്കു താഴേക്കു ചലനശേഷി നഷ്ടപ്പെട്ടുവെന്നും ഭേദമാകണമെങ്കിൽ ശസ്ത്രക്രിയയ്ക്കു നാലു ലക്ഷം രൂപ ചെലവാകുമെന്നും ഡോക്ടർമാർ അറിയിച്ചതോടെ കൂലിപ്പണിക്കാരനായ ബേബിയും ഭാര്യ ലിസിയും തകർന്നുപോയി. അനൂപിന് ഒരു സഹോദരിയുമുണ്ട്. ഇനി, സുമനസ്സുകളുടെ സഹായത്തോടെ മാത്രമേ ചികിൽസ തുടരാനാകൂ. ചികിൽസാ സഹായത്തിനായി അനൂപ് വർഗീസിന്റെ പേരിൽ ഫെഡറൽ ബാങ്ക് കട്ടപ്പന ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നു

അക്കൗണ്ട് നമ്പർ : 14260100149479

IFS Code : FDRL0001426

Phone ( Baby- Father): 9747975171