മഞ്ഞപ്പിത്തം ബാധിച്ച വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

പന്തളം ∙ മഞ്ഞപ്പിത്തം ബാധിച്ചു ഗുരുതരാവസ്ഥയിൽ കഴിയുന്ന വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു. പന്തളം കടയ്ക്കാട് സന്തോഷ് ഭവനിൽ സന്തോഷ് കുമാർ നമ്പൂതിരിയുടെ ഭാര്യ ലതാ ദേവി (36) ആണ് സന്മനസുകളുടെ സഹായം അഭ്യർഥിക്കുന്നത്.

നാലു മാസം മുൻപ് പിടിപെട്ട മഞ്ഞപ്പിത്തം ഗുരുതരമായതിനെ തുടർന്ന് ഇപ്പോൾ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയമാകണം എന്നാണ് ഡോക്ടർമാരുടെ നിർദേശം. എന്നാൽ, ഇതിനു വേണ്ടി വരുന്ന ഭീമമായ ചെലവ് വഹിക്കാൻ കുടുംബത്തിനു നിർവാഹമില്ല. കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തിയായ സന്തോഷിനു ലഭിക്കുന്ന ശമ്പളമാണ് ഏക വരുമാനം. ഇതുകൊണ്ടു ചികിത്സയ്ക്കു പുറമെ രണ്ടു പെൺമക്കളുടെ വിദ്യാഭ്യാസവും വീട്ടുകാര്യങ്ങളും നടത്തണം.

ഈ സാഹചര്യത്തിൽ സന്മനസുള്ളവരുടെ സഹായം പ്രതീക്ഷിച്ച് പന്തളം എസ്ബിടിയിൽ അമ്മ പങ്കജാക്ഷി അന്തർജനത്തിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 67344457719. ഐഎഫ്എസ്‍സി കോഡ്: എസ്ബിടിആർ 0000079. ഫോൺ: 04734 250236.

ലതാദേവിയുടെ ചികിത്സയ്ക്കായി യോഗക്ഷേമസഭ പത്തനംതിട്ട ജില്ലാ സഭ സഹായനിധി രൂപീകരിച്ചിട്ടുണ്ടെന്നു ജില്ലാ സെക്രട്ടറി വി. കെ. പത്മകുമാർ അറിയിച്ചു.