വൃക്ക മാറ്റാൻ യുവാവ് സഹായം തേടുന്നു

കടപ്ര–മാന്നാർ‌ ∙ വൃക്കകൾ തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. മോഴശേരിൽ ഗോപാലകൃഷ്ണന്റെ മകൻ ഗോപേഷ് (26) ആണ് ആലപ്പുഴ മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ആഴ്ചയിൽ ആറ് ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തി വരുന്നത്.

പ്ലംബിങ് ജോലിക്കാരനായിരുന്ന ഗോപേഷിന്റെ മാതാവ് വൃക്ക ദാനം ചെയ്യാൻ തയാറാണ്. എന്നാൽ, നിർധന കുടുംബം ചികിൽസാ ചെലവും മറ്റും കണ്ടെത്താനാകാതെ വലയുന്നു. നിരണം എസ്ബിടി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 67335968600. ഐഎഫ്എസ്‍സി കോഡ്: എസ്ബിടിആർ 0000461.