ഗുരുതര കാൻസർ രോഗം, അനിയനൻ കാരുണ്യമതികളുടെ സഹായം തേടുന്നു

പാമ്പാടി(കോട്ടയം)∙ ഗുരുതര കാൻസർ രോഗത്തെ തുടർന്നു ബുദ്ധിമുട്ടിലായ കൂലിപ്പണിക്കാരൻ ചികൽസ സഹായത്തിനായി കാരുണ്യമതികളുടെ സഹായം തേടുന്നു. തടി മില്ലിൽ കൂലിപ്പണി ചെയ്തിരുന്ന കൂടാരക്കുന്നേൽ കെ.എൻ.അനിയനാണ് വിഷമത്തിൽ കഴിയുന്നത്.വർഷങ്ങളായി കാൻസർ രോഗബാധ ബാധിതനാണ്് അനിയൻ. മൂക്കിനുളളിലാണ് കാൻസർ രോഗബാധ കണ്ടെത്തിയത്.

ആകെ നാല് സെന്റു സ്ഥലവും പണി തീരാത്ത വീടുമാണ് അനിയുനുള്ളത്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബവും അസുഖത്തെ തുടർന്നു ബുദ്ധിമുട്ടിലായി.നാട്ടുകാരുടേയും മറ്റ് സഹായത്തിലാണ് ഇവർ കഴിഞ്ഞൂ കുടുന്നത്.രോഗത്തെ തുടർന്നു ജോലിക്കു പോകാൻ സാദിക്കാതെ വന്നത് ദുരിതം വർധിപ്പിച്ചു.കാരുണ്യ ഹസ്തങ്ങളിലേക്കു പ്രതീക്ഷയോടെ നോക്കുകയാണ് ഇവർ. വിലാസം കെ.എൻ.അനിയൻ. കൂടാരക്കുന്നേൽ,പാമ്പാടി പി.ഒ. ഫോൺ— 9562694176.

ബാങ്ക് . ഇന്ത്യൻ ഓവർസീസ് ബാങ്ക് , പാമ്പാടി ശാഖ. അക്കൗണ്ട് നമ്പർ — 247301000000830. ദഎഎഫ്എസ്സെി കോഡ്— എഒബെിഎ0002473.