പയോജനിക് മെനിഞ്ചൈറ്റിസ്, ലളിത സഹായം അഭ്യർഥിക്കുന്നു

തൊടുപുഴ ∙ അത്യൂപർവ രോഗം പിടിപെട്ട് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിർധനയായ വീട്ടമ്മ തുടർ ചികിത്സക്ക് ഉദാരമതികളിൽ നിന്നും സഹായം അഭ്യർഥിക്കുന്നു. വണ്ണപ്പുറം വാൽപാറ നടുവിലേടത്ത് മനോജിന്റെ ഭാര്യ ലളിത(44)യാണ് ചികിത്സയിൽ കഴിയുന്നത്. സെറിബ്രൽ സ്പൈനൽ ഫ്ലൂയിഡ് റൈനോറിയ മൂലം പയോജനിക് മെനിഞ്ചൈറ്റിസ് എന്ന രോഗമാണ് ഇവർക്ക്. തലച്ചോറിനും തലച്ചോറിന്റെ ആവരണത്തിനും ഇടയിലുള്ള ദ്രാവകം ഗുരുതരമായ രോഗബാധമൂലമുള്ള ദ്വാരത്തിലൂടെ ഒഴുകി മൂക്കിലൂടെ പുറത്തേക്ക് വരുന്നു.

തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയാണ് കോലഞ്ചേരി മെഡിക്കൽ കോളജിലെ ന്യൂറോ വിഭാഗം സർജൻ നിർദേശിച്ചിരിക്കുന്നത്. ഇതുവരെ ചികിത്സക്കായി വലിയ തുക ചെലവഴിച്ചു. ഇനിയും ലക്ഷങ്ങൾ ഉണ്ടെങ്കിൽ മാത്രമെ ചികിത്സ നടത്താനാവൂ. അതിനാൽ ഉദാരമതികളിൽ നിന്നും ഈ നിർധന കുടുംബം സഹായം തേടുകയാണ്. കൈകാലുകൾക്ക് വൈകല്യമുള്ള ഭർത്താവ് മനോജിന് കൂലിപണിയെടുത്ത് കുടുംബം പുലർത്താനോ ചികിത്സ നടത്താനോ സാധിക്കാത്ത അവസ്ഥയാണ്.

ഏഴ് വയസായ മകനും മനോജിന്റെ അമ്മയും ഒപ്പമുണ്ട്. മറ്റ് മാർഗമൊന്നും ഇല്ലാത്തതിനാൽ സഹോദരൻ സുധാകരനൊപ്പമാണ് ഇവർ കഴിയുന്നത്. ചികിത്സാ സഹായത്തിനായി ഭർ്ത്താവ് മനോജിന്റെ പേരിൽ എസ്ബിടി വണ്ണപ്പുറം ശാഖയിൽ അക്കൗണ്ട് ഉണ്ട്.

അക്കൗണ്ട് നമ്പർ– 67202061514,

െഎഎഫ്എസ് സി കോഡ്–എസ്ബിടിആർ 0000618.

ഫോൺ: 99612 22414.