ദുഃഖതാളത്തിൽ സനിൽകുമാറിന്റെ ജീവിതം

കോട്ടയം ∙ നൊടിനേരം കൊണ്ടു മാറിമറിഞ്ഞ ജീവിതതാളങ്ങൾക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണു വാദ്യ കലാകാരൻ കറുകച്ചാൽ ചമ്പക്കര ഏളത്തേറാത്ത് വീട്ടിൽ സനിൽ കുമാർ. കഴിഞ്ഞ മൂന്നു വർഷമായി ആഴ്ചയിൽ രണ്ടു ദിവസം ഡയാലിസിനു വിധേയനാവേണ്ട സ്ഥിതിയാണു സനിലിനിപ്പോൾ. വൃക്കകൾ തകരാറിലായ കാരണമാണു വിധിയുടെ വൈചിത്ര്യങ്ങൾ സുനിലിനെയും കുടുംബത്തെയും ബോധ്യപ്പെടുത്തിയത്.

പത്തു വർഷം മുൻപ് ഒരു ബൈക്കപകടത്തിൽ സനിലിനു പരുക്ക് പറ്റിയിരുന്നു. ചികിത്സയുടെ ഭാഗമായി അന്നു കഴിച്ച ചില മരുന്നുകളുടെ പാർശ്വഫലമായിരുന്നു പിന്നീടു വൃക്കകളുടെ തകരാറായി മാറിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഭാരത് ഹോസ്പിറ്റലിലുമായി സനിലിന്റെ ചികിത്സ തുടരുമ്പോൾ ഭാരിച്ച  ചെലവുകൾ താങ്ങാനാകാതെ വിഷമിക്കുകയാണ് ഭാര്യ മഹേശ്വരിയമ്മയും മകൻ അജിത് കുമാറും, മകൾ അശ്വിനിയുമടങ്ങുന്ന സനിലിന്റെ കുടുംബം.

വാദ്യകലാകാരനായ മകൻ അജിത് കുമാറിന്റെ ചെറിയ വരുമാനം കൊണ്ടു മാത്രമാണ് ഒരു കുടുംബത്തിനാശ്രയം. എന്നാൽ അച്ഛന്റെ വൃക്കകൾ മാറ്റിവയ്ക്കുന്നതടക്കമുള്ള ചികിത്സയ്ക്ക് തന്റെ എളിയ വരുമാനം പോരെന്ന തിരിച്ചറിവിൽ സുമനസുകളോടു സഹായം അഭ്യർഥിക്കുകയാണ് അജിത്. 

ജീവിതതാളം വീണ്ടെടുക്കാൻ സനിൽ കുമാറിനെ നിങ്ങൾക്കു സഹായിക്കാം...

എസ്ബിടി കറുകച്ചാൽ (70426) ശാഖ

അക്കൗണ്ട് നമ്പർ 67206630964

ഐഎഫ്എസ്‍സി കോഡ്: എസ്ബിടിആർ0000426

സനിൽ കുമാറിന്റെ മകൻ അജിത് കുമാറിന്റെ ഫോൺ – 9495047727