കുഞ്ഞ് സേതുവിന്റെ ദീർഘനാളത്തെ യുദ്ധം വിധിയുടെ കൊടുംക്രൂരതയോട്

ചടയമംഗലം (കൊല്ലം)∙ പതിനാലുവയസുള്ള സേതുമാധവനോട് വിധി കാണി്ക്കുന്നത് ദീർഘമായ പരീക്ഷണങ്ങളാണ്. രക്താർബുദത്തിന്റെ മൂന്നുവർഷങ്ങൾ, രക്താർബുദത്തോട് പടവെട്ടാൻ സേതുമാധവൻ കണ്ടുപിടിച്ച മാർഗം സ്കൂളിലെ എല്ലാ മ മൽസരങ്ങളിലും പങ്കെടുക്കുക. ജയിക്കാനായി പരിശ്രമിക്കുക എന്നതായിരുന്നു. ഒടുവിൽ മൽസരം സേതുവിന് ഹരമായി മാറി. ക്വിസ് മൽസരമായാലും സംഗീതമായാലും സേതുമൽസരിക്കും. മിക്കപ്പോഴും ഒന്നാം സമ്മാനവുമായി വീട്ടിലെത്തുമ്പോൾ അഭിനന്ദിക്കാൻ ഉണ്ടായിരുന്നത് രക്താർബുദത്തിന്റെ മരുന്നും അതിന്റെ ശാരീരിക അവശതകകളും.

ദീർഘമായ ചികിൽസയ്ക്ക് കൂലിപ്പണിക്കാരനായ അച്ഛൻ സുരേഷും അമ്മ മിനിയും കിണഞ്ഞു ശ്രമിച്ചു. ഉണ്ടായിരുന്നതെല്ലാം വിറ്റ്പെറുക്കി വാടകവീട്ടിലേക്ക് മാറേണ്ടി വന്നിട്ടും കാൻസറിനെ തോൽപിക്കാനുള്ള മനസൊരുക്കത്തിൽ സേതുവിനൊപ്പം അച്ഛനും അമ്മയും തുണ നിന്നു. മൂന്നു കൊല്ലത്തിന് ശേഷം ഡോക്ടർ പറഞ്ഞു. രോഗാവസ്ഥയ്ക്കു കുറവമുണ്ട് മരുന്നുകൾ കുറയ്ക്കാം. സന്തോഷം കൊണ്ട് മിഠായി വാങ്ങി നൽകി അമ്മ മിനി മകന്. ഒരാഴ്ച സന്തോഷത്തോടെ ജീവിച്ചു. കഴിഞ്ഞ രണ്ടാഴ്ച മുൻപ് വിധിയുടെ മറുമുഖം കണ്ടു സേതു. ചുണ്ടിൽ ചെറിയൊരു മുറിവുണ്ടായി.

മുറിവുണങ്ങാതെ വന്നപ്പോൾ ഡോക്ടറിനെ കണ്ടു. അവിടെ നിന്നും നിർദേശപ്രകാരം തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററ്‍ (ആർ സിസിയിലേക്ക്) ഡോക്ടർമാർ കഴിഞ്ഞയാഴ്ച തീർപ്പുകൽപിച്ചു. കാൻസർ തിരികെ പോയതല്ല, രക്തത്തിൽ നിന്ന് മജ്ജയിലേക്ക് കയറിപിടിച്ചിരിക്കുന്നു. സേതുവിന് ഇനി ജീവിതത്തിലേക്ക് മടങ്ങാൻ ഒരു മാർഗമേയുള്ളു. മജ്ജമാറ്റിവയ്ക്കൽ. ഏറ്റവും പെട്ടന്ന് വേണം. വെല്ലൂരിൽ ക്രിസ്ത്യൻ മെഡിക്കൽ കോളജിലേക്ക് ഡോക്ടർമാർ നിർദേശിച്ചു. കുറഞ്ഞത് 20 ലക്ഷം വേണം.

കിടക്കുന്ന വീടിന് വാടക കൊടുക്കാൻ പോലും കഴിയുന്നില്ല. പിന്നല്ലേ ചികിൽസ. ഇതാണ് ഇൗ കുടുംബത്തിന്റെ അവസ്ഥ. പട്ടിണി വന്നു നോക്കുന്നുണ്ട് മിക്കപ്പോഴും ഇൗ ചെറുകുടുബത്തിലേക്ക്...അയൽവാസികൾ മാത്രം വിചാരിച്ചാൽ ഇൗ കുടുംബത്തിലേക്ക് സന്തോഷമെത്തിക്കാൻ സാധിക്കില്ല. നാടുമുഴുവൻ ഒന്നിക്കണം. നല്ലതു ചെയ്യാൻ കാത്തിരിക്കുന്ന നന്മയുള്ള മനസുകളുടെ സഹായമാണ് ഇൗ കുടുംബം തേടുന്നത്. ജീവിക്കാൻ കൊതിക്കുന്ന 14 കാരൻ സേതുമാധവൻ തേടുന്നത്.

സേതുവിന്റെ മാതാവ് മിനിയുടെ പേരിൽ ധനലക്ഷ്മി ബാങ്കിന്റെ ചടയമംഗലം ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ–007800100161724 ഐഎഫ്സിഇ കോഡ് DLXB 0000078, ഫോൺ നമ്പർ–9847165873