ഈ കഥയിലെ കഥാപാത്രങ്ങളെ നമ്മളറിയാതെ പോകരുത്...

സന്തോഷം എന്തെന്നുപോലുമറിയാത്ത ചിലരുണ്ട് നമ്മൾക്കിടയിൽ. അങ്ങനെയൊരു ജീവിതകഥയാണ്. ഇത്. രണ്ടുവർഷമായി വൃക്കയുടെ പ്രവർത്തനം നിലച്ച് ഡയാലിസിസ് ചെയ്യുകയാണ് തിരുവനന്തപുരം വട്ടപ്പാറ വില്ലേജിൽ കാരമൂട് ശക്തിനഗറിൽ പാതിരിക്കോണത്ത് വീട്ടിൽ എസ്. ശ്രീലത(39). ഭർത്താവിന് കൂലിപ്പണി, ഏഴും ഒന്നും വയസായ രണ്ടു മക്കൾ. തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലെ ഡോക്ടർ നിർദേശിച്ചു. വൃക്ക മാറ്റിവയ്ക്കാതെ ഇനി ഒരു ദിവസം പോലും മുന്നോട്ടുപോകാനാകില്ല.

എല്ലാം കൂടി ചെലവ് പത്തു ലക്ഷത്തോളമാണ് വേണ്ടിവരുക. ശസ്ത്രക്രീയയും മരുന്നിനുമൊക്കെയായി. ഈ വീട്ടിൽ ഇപ്പോൾ സന്തോഷത്തിന്റെ ഒരു തിരിനാളം പോലും വന്നിട്ട് വർഷങ്ങളായി. ഈ ദുരന്തം പങ്കുവച്ചപ്പോൾ ഒരു വീട്ടിൽ നിന്ന് കേട്ട സങ്കടകഥ കേട്ടാൽ കണീരണിയാത്തവരുണ്ടാകില്ല. ശ്രീലതയ്ക്ക് വേണ്ടി എ പോസിറ്റീവ് കിഡ്നി ആവശ്യമുണ്ടെന്ന് കാണിച്ച് പത്രത്തിൽ പരസ്യം കൊടുത്തപ്പോഴാണ് ഈ സങ്കടകഥ കയറിവന്നത്.

അയർക്കുന്നത്ത് നിന്ന് 30 വയസുള്ള ഒരു വീട്ടമ്മയാണ് ശ്രീലതയുടെ ബന്ധുക്കളെ വിളിച്ചത്. ഭർത്താവ് അപകടത്തിൽ മരിച്ചു. ഒന്നരയും മൂന്നും വയസുള്ള രണ്ട് പെൺമക്കളാണ് ആ വീട്ടമ്മയ്ക്ക്. ശ്രീലതയ്കു കിഡ്നികൊടുക്കാൻ അവർ തയാറാണെന്നുപറഞ്ഞായിരുന്നു സംസാരം തുടങ്ങിയത്.

മക്കളെ പോക്കാൻ മറ്റൊരു മാർഗമില്ല. താൻ മരിച്ചുപോയാലും അവർക്ക് ജീവിക്കാൻ അൽപം തുക രണ്ടു മക്കളുടെയും പേരിൽ ബാങ്കിൽ ഇടണം. ഓരോരുത്തർക്കും ഓരോ ലക്ഷം വീതം . രണ്ടു ലക്ഷം രൂപ. സ്വന്തം കുഞ്ഞുമക്കളെ പോറ്റാൻ ഒരു അമ്മ വൃക്കവിൽക്കേണ്ടിവരുന്ന അവസ്ഥ നാട്ടിലുണ്ടെന്ന് കേട്ടപ്പോൾ ശ്രീലതയുടെ ബന്ധുക്കളും തകർന്നുപോയി. ഈ കഥയിലെ കഥാപാത്രങ്ങളെ സഹായിക്കാൻ നമ്മൾക്ക് ഓരോരുത്തരുടെയും നല്ല ചിന്തകൾക്കു കഴിയും. നമ്മൾ സന്തോഷങ്ങൾക്ക് ഒരുങ്ങുമ്പോൾ കിഡ്നി പ്രവർത്തനമില്ലാതെ കിടക്കയിൽ നിന്നെഴുനേൽക്കാൻ പോലും കഴിയാതെ കിടപ്പായ ശ്രീലതയെക്കുറിച്ച്.

ഒപ്പം മക്കൾക്കു ആഹാരം കൊടുക്കാൻ വേണ്ടി കിഡ്നി വിൽക്കാൻ പോലും തയാറായ അയർക്കുന്നത്തെ ആ സഹോദരിയെകുറിച്ചും. രണ്ടുപേരിലേക്കും സഹായമെത്തിക്കാൻ ശ്രീലതയുടെ അയൽവാസികൾ ബാങ്ക് അക്കൗണ്ട് തുടങ്ങി.

എസ്ബിഎ വട്ടപ്പാറ ബ്രാഞ്ച് അക്കൗണ്ട് നമ്പർ–20305634965 ഐഎഫ് സിഎ കോഡ്– SBIN0012319 ഫോൺ നമ്പർ–9895622313